ബെംഗളൂരു: കശ്മീർ ഫയൽസ് സിനിമയ്ക്ക് വേണ്ടി സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് പുനീത് രാജ്കുമാറിന്റെ ജയിംസ് ചിത്രം ബിജെപി നേതാക്കൾ ഇടപെട്ട് പിൻവലിപ്പിച്ചെന്നു പ്രതിപക്ഷം നേതാവ് സിദ്ധരാമയ്യ.കന്നഡിഗരുടെ പ്രിയ നടനും സാമൂഹ്യ സ്നേഹിയുമായിരുന്ന പുനീതിന്റെ അവസാന ചിത്രം സ്ഥാപിത താൽപര്യങ്ങൾക്കായാണു തിയറ്ററുകളിൽ നിന്നു പിൻവലിച്ചത്. ബിജെപി നിലപാട് വ്യക്തമാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്നാൽ സിദ്ധരാമയ്യയുടെ ആരോപണം ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി തള്ളി. ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണു സിദ്ധരാമയ്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.