ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കെ 5 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. എന്നാൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഒഴികെ മറ്റാർക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ അവകാശമില്ലെന്നു പിസി സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
കൊപ്പാളിൽ സംഘടിപ്പിച്ച് പാർട്ടി പരിപാടിയിലാണ് ശിവരാജ് താങ്കഡി (കനകഗിരി), വസവരാജ് റായ്റെഡ്‌ഡി (യെൽബുർഗ)ഇക്ബാൽ അൻസാരി (ഗംഗാവതി), രാഘവേന്ദ്ര ഹിത് നാൽ (കൊപ്പാൾ), അമേരെ ഗൗഡ ബ്യാപുരി (കുസ്തഗി) എന്നിവർക്കു വോട്ടു ചെയ്യണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്.
സ്ഥാനാർഥികളാകാൻ താൽപര്യമുള്ളവരിൽ നിന്ന് പിസിസി അപേക്ഷകൾ സ്വീകരിക്കുന്നതിനിടെയാണ് പ്രഖ്യാപനം.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്.
കോവിഡ് കുറഞ്ഞു; വിദേശ യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഒഴിവാക്കി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായി എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. ഇത് തിങ്കളാഴ്ച മുതല്‍ ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപിച്ച ഘട്ടത്തിലായിരുന്നു എയര്‍ സുവിധ സംവിധാനം നിര്‍ബന്ധമാക്കിയത്. വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോഴത്തെ തീരുമാനം.
ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട സ്വയം പ്രഖ്യാപന ഫോമായിരുന്നു ഇത്. ഫോമില്‍ യാത്ര ചെയ്ത് എത്തിയ വ്യക്തിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയും സമീപകാല യാത്രാ വിശദാംശങ്ങളടക്കമുള്ളവയും പൂരിപ്പിച്ച് നല്‍കേണ്ടിയിരുന്നു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.