Home Featured ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ മാത്രം മത്സരിക്കും;സിദ്ധരാമയ്യ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ മാത്രം മത്സരിക്കും;സിദ്ധരാമയ്യ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഒറ്റ മണ്ഡലത്തിലേ മത്സരിക്കുന്നുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യ 2 സീറ്റുകളിൽ മത്സരിക്കണമെന്ന് ക്ഷേത്ര പൂജാരി ഉറഞ്ഞതുള്ളി വെളിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കു ന്നതിനിടെയാണിത്.മണ്ഡ്യ മലവള്ളി ചോട്ടനഹ ള്ളിയിലെ ആദിനാട് ചിക്കമ്മ തായ് ക്ഷേത്രത്തിൽ സിദ്ധരാമയ്യയുംടെ മകനും കോൺഗ്രസ് എംഎൽ എയുമായ ഡോ യതീന്ദ്ര പൂജർപ്പിക്കാൻ എത്തിയപ്പോഴാണ് പൂജാരി ലിംഗണ്ണയുടെ വെളിപ്പെടുത്തൽ.

കോലാറിൽ മാത്രമായി ഇക്കുറി സിദ്ധരാമയ്യ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാ ണിത്. കുടുംബത്തിനെതിരെ ശക്തമായ എതിരാളികളുണ്ട്. ഒരു ഭാഗത്തേക്കു മാത്രം കൈനീട്ടിയാൽ അതു മണ്ടത്തരമാകും. ഇരുഭാഗ ത്തേക്കും കൈനീട്ടിയാൽ വിജയം ഉറപ്പാണ്. താൻ കുടുംബ പരദേവതയാണെന്ന് അറിയാമോ, അച്ഛനോട് ഒരിക്കലെങ്കിലും വന്നു കാണാൻ പറയണം. പൂജാരി യതീന്ദ്രയോടു പറയുന്നു.കഴിഞ്ഞ ദിവസം കോലാറിൽ നിന്നു ജനവിധിതേടുമെന്ന് മുൻ മുഖ്യമന്ത്രിയും കുറുബ നേതാവായ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

2018ലെ നിയമസഭാ തിര ഞെഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ മൈസുരുവിലെ വരുണ യതീന്ദ്ര യ്ക്ക് വിട്ടുകൊടുക്കുകയായിരു lന്നു. തുടർന്ന് മൈസൂരിലെ ചാമുണ്ടേശ്വരി, ബാഗൽകോട്ടിലെ ബാദാമി എന്നിവിടങ്ങളിൽ നിന്നു ജനവിധി തേടി. ചാമുണ്ഡേശ്വരി മണ്ഡലം അദ്ദേഹത്തെ കൈവിട്ടു. ബാദാമിയിൽ മന്ത്രി ശ്രീരാമുലുവിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയ എന്നാൽ ബാദാമിയിൽ വേണ്ടത്ര സമയം ചെലവിടാൻ അദ്ദേഹത്തിന് തുടർന്ന് അവസരം ലഭിച്ചില്ല. ഇതാണ് സുരക്ഷിത മണ്ഡലമെന്നു വിശ്വസിക്കുന്ന കോലാറിലേക്കു ചേക്കേറുന്നതിന് പിന്നിൽ.

ആണ്‍സുഹൃത്തിനെ മുന്നില്‍ നിര്‍ത്തി കത്തി കാണിച്ച്‌ ഭീഷണി; 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ചംഗ സംഘം പിടിയില്‍

ചെന്നൈ: കാഞ്ചീപുരത്ത് 19കാരിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച്‌ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.ബെംഗളൂരു-പുതുച്ചേരി റോഡിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുവരേയും മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനെ മൂന്ന് പേര്‍ ചേര്‍ന്ന് കത്തി കാണിച്ച്‌ ബലമായി കീഴ്‌പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ മണികണ്ഠന്‍, വിമല്‍കുമാര്‍, ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍സുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജില്‍ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാര്‍ഥികളാണ്. പ്രതികളില്‍ രണ്ട് പേര്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിന് സമീപം മദ്യപിക്കുന്നുണ്ടായിരുന്നു.

യുവതിയെയും സുഹൃത്തിനെയും കണ്ടതോടെ ബാക്കി മൂന്ന് പേരെയും വിളിച്ചുവരുത്തി. പെണ്‍കുട്ടി നല്‍കിയ അടയാളത്തിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് ആദ്യം പ്രതികളായ മണികണ്ഠനെയും വിമലിനെയും അറസ്റ്റ് ചെയ്തു. ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരശു എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികള്‍ പോയ ശേഷം ഇരുവരും സമീപവാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group