Home Featured ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നുള്ള ജോലി അനുവദിക്കില്ല-സിദ്ധരാമയ്യ.

ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്നുള്ള ജോലി അനുവദിക്കില്ല-സിദ്ധരാമയ്യ.

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ജില്ല കമീഷണര്‍മാരുടെയും ജില്ല പഞ്ചായത്ത് സി.ഇ.ഒമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല-താലൂക്ക് കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയില്ല. പലരും അത്തരത്തില്‍ പ്രവൃത്തിക്കുന്നതിനാല്‍ ഓഫിസുകളിലെത്തുന്ന ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

എം.എല്‍.എമാരും മന്ത്രിമാരും പൊതുജനങ്ങളും ഇതേ ക്കുറിച്ച്‌ പരാതി അറിയിച്ചിട്ടുണ്ട്. പല ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ചാല്‍പോലും കിട്ടാറില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥകൊണ്ട് സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കാൻ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ബംഗളൂരു വിമാനത്താവളം; രണ്ടാം ടെര്‍മിനലില്‍നിന്ന് രാജ്യാന്തര സര്‍വിസ് തുടങ്ങി

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍നിന്ന് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ആരംഭിച്ചു.കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ടെര്‍മിനലില്‍നിന്ന് കഴിഞ്ഞ ജനുവരി 15 മുതല്‍ ആഭ്യന്തര സര്‍വിസുകള്‍ ആരംഭിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര സര്‍വിസുകള്‍ പറന്നിരുന്നില്ല. രണ്ടാം ടെര്‍മിനലിലെ റണ്‍വേയിലേക്ക് ചൊവ്വാഴ്ച രാവിലെ 10. 15ന് ആദ്യ സര്‍വിസായി ജിദ്ദയില്‍ നിന്നെത്തിയ സൗദി എയര്‍ലൈൻസിന്റെ എസ്.വി 866 വിമാനം 212 യാത്രക്കാരുമായി പറന്നിറങ്ങി. ഈ റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്ന ആദ്യ വിമാനവും ഇതുതന്നെയാണ്. 11.50 നായിരുന്നു ടേക്ക് ഓഫ്.

രണ്ടാം ടെര്‍മിനല്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചും യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തും വിമാനത്താവള അധികൃതര്‍ ആഘോഷമാക്കി. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ മുഴുവൻ അന്താരാഷ്ട്ര സര്‍വിസുകളും ഒന്നാം ടെര്‍മിനലില്‍നിന്ന് രണ്ടിലേക്ക് മാറ്റി. ചില ആഭ്യന്തര സര്‍വിസുകളും രണ്ടാം ടെര്‍മിനലില്‍നിന്ന് ആരംഭിക്കും. വിസ്താര, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ, സ്റ്റാര്‍ എയര്‍ എന്നിവയുടെ ആഭ്യന്തര സര്‍വിസുകള്‍ രണ്ടാം ടെര്‍മിനലിലേക്ക് മാറ്റിയിരുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, അലയൻസ് എയര്‍, ആകാശ എയര്‍ എന്നിവയുടെ ആഭ്യന്തര റൂട്ടുകളിലുള്ള വിമാനങ്ങള്‍ ഒന്നാം ടെര്‍മിനലില്‍തന്നെ തുടരും.

ഒന്നാം ടെര്‍മിനലിനെയും രണ്ടാം ടെര്‍മിനലിനെയും ബന്ധിപ്പിച്ച്‌ ബസുകള്‍ ഷട്ടില്‍ സര്‍വിസ് നടത്തും. 30 മുതല്‍ 35 വരെ അന്താരാഷ്ട്ര വിമാനങ്ങളെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്നതാണ് രണ്ടാംടെര്‍മിനല്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളിലൊന്നാണിത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളവും ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളമാണ്. 5,000 കോടിയാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മാണ ചെലവ്.

You may also like

error: Content is protected !!
Join Our WhatsApp Group