Home Featured ബിജെപിക്കാർ “താലിബാനി’കളെ പോലെയാണെന്ന് സിദ്ധരാമയ്യ

ബിജെപിക്കാർ “താലിബാനി’കളെ പോലെയാണെന്ന് സിദ്ധരാമയ്യ

by കൊസ്‌തേപ്പ്

ബെംഗളൂരു :ബിജെപിക്കാർ “താലിബാനി’കളെ പോലെയാണെന്നും കർണാടകയിൽ ഭരണം നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. നുണകൾ ഉൽപാദിപ്പിച്ച് വിപണനം ചെയ്യുകയാണ് ബിജെപി. ഹിറ്റ്ലറുടെ മന്ത്രി പോൾ ജോസഫ് ഗീബൽസിന്റെ നുണപ്രചാരണ തന്ത്രങ്ങളോട് ഇതിനെ ഉപമിക്കാം.

ആർഎസ്എസും ബിജെപിയും ഹിറ്റ്ലറുടെ വംശപരമ്പരയിൽ നിന്നുള്ളവരാണ്. അവരെ സൂക്ഷിക്കണം. മുൻമുഖ്യമന്ത്രി പരേതനായ ആർ.ഗുണ്ടുറാവുവിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി കോവിഡ് ദുരിതം പേറുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ഭക്ഷണക്കിറ്റുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group