കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡര്‍ ഇവാന് കലിയൂഷ്നിയുടെ കാല്പാദത്തില് ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം. തന്റെ യൂട്യൂബ് ചാനലിനായി നടത്തിയ അഭിമുഖത്തിനിടെയാണ് ഷൈജു ദാമോദരന്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ വിജയ ശില്പിയായ താരത്തിന്റെ കാലില്‍ ചുംബിച്ചത്.
ഇത് കേരളത്തിന്റെ മുഴുവന്‍ ഉമ്മയാണ് എന്ന് പറഞ്ഞായിരുന്നു ഇടത് കാല് തന്റെ മടിയില്‍ വയ്ക്കാന്‍ പറയുകയും താരത്തിന്റെ കാലില്‍ ഷൈജു ദാമോദരന്‍ ചുംബിച്ചത്. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. കാല്പാദത്തില് ചുംബിക്കണമെങ്കില്‍ അത് സ്വന്തം പേരില്‍ ചെയ്താല്‍ മതിയെന്നും കേരളത്തിന്റെ പേരില്‍ ചെയ്യേണ്ടെന്നുമാണ് വിമള്‍ശനം ഉയര്‍ന്നത്.
എന്നാല്‍ അഭിമുഖത്തില്‍ കലിയൂഷ്നി നോ പറഞ്ഞുകൊണ്ട് കാല് പിന്‍വലിക്കുന്നതും കാണാം. ഈ ഉമ്മ എന്റേതല്ലെന്നും കേരളത്തിന്റേതാണെന്നുമുള്ള ഷൈജുവിന്റെ വാക്കുകളാണ് വിവാദമായത്. ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് വീതം ജയവും തോല്‍വിയുമായി ഒമ്പത് പോയിന്റാണ് കൊമ്പന്മാര്ക്കുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ എഫ്.സി ഗോവയെയായിരുന്നു ബ്ലാസ്റ്റേഴ്സ് തോല്പിച്ചത്. ഏറെവര്‍ഷങ്ങളായി ഗോവയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേരാണ് ബ്ലാസ്റ്റേഴ്സ് ഈ വിജയത്തോടെ മാറ്റിയെടുത്തത്.
വ്യാജ അപകടമുണ്ടാക്കി കാറുടമയില്‍നിന്നു പണം തട്ടി, രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരുവിലെ സിദ്ധപുരയില്‍ ഒക്ടോബര്‍ 26നു നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പിടികൂടിയത്.അപകടമുണ്ടായെന്ന പേരില്‍ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേര്‍ സമീപത്തുകൂടി പോകുകയായിരുന്ന കാറില്‍ കൈകൊണ്ട് മനപ്പൂര്‍വം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതിനുശേഷം ബൈക്കില്‍ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കാറുടമ ഇവര്‍ക്ക് 15,000 രൂപ നല്കി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.