ബെംഗളൂരു: സ്വത്ത് കൈവശപ്പെടുത്താൻ ഭാര്യയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ 29 വർഷമായി തടവിൽ കഴിയുന്ന ആൾദൈവം ശ്രദ്ധാനന്ദ, തന്നെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചപോലെ തന്നെയും മോചിപ്പിക്കണമെന്നാണ് മുരളി മനോഹർ മിശ്ര എന്ന ശ്രദ്ധാനന്ദ കോടതിയോട് അപേക്ഷിച്ചത്. തനിക്ക് 80 വയസ് കടന്നെന്നും 1994 മാർച്ച് മുതൽ ഒരു ദിവസം പോലും പരോൾ ലഭിച്ചിട്ടില്ലെന്നും ഇതു മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിലുണ്ട്.
1991ഏപ്രിൽ 28ന് ഭാര്യ ഷാക്കിറ നമാസിയെ മയക്കിയ ശേഷം ബെംഗളൂരുവിലെ അവരുടെ ബംഗ്ലാവിന്റെ വളപ്പിൽ കുഴിച്ചു മുടിയെന്ന കേസിലാണ് ശ്രദ്ധാന ആ ശിക്ഷ അനുഭവിക്കുന്നത്. മൈസൂരു മുൻ ദിവാൻ സർ മിർസ ഇസ്മായിലിന്റെ കൊച്ചുമകളാണ് ഷാക്കിറ. ആദ്യഭർത്താവും നയതന്ത്ര ഉദ്യോഗസ്ഥനുമായ അക്ബർ ഖലീലിയെ 1986ൽ ഉപേക്ഷിച്ചാണ് ഷാക്കിറ ശ്രദ്ധാനന്ദയെ വിവാഹം ചെയ്തത്.
ഷാക്കിറയുടെ മകളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത് .തുടർന്നാണ് ശ്രദ്ധാനന്ദ അറസ്റ്റിലായത്.കീഴ്ക്കോടതി വിധിച്ച മരണശിക്ഷ ഹൈക്കോടതിയും ശരിവച്ചരുന്നു. തുടർന്ന് സുപ്രീം കോടതി ഇതു ജീവപര്യന്തമാക്കി കുറകയായിരുന്നു.
വരുന്നൂ ഗ്യാസ് സിലിണ്ടറിലും ക്യൂ ആര്‍ കോഡ്; മോഷണവും ക്രമക്കേടും തടയാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക വിതരണം സുഗമമാക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി.സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. ഇതോടെ സിലിണ്ടര്‍ വിതരണത്തിലെ ക്രമക്കേടുകള്‍ തടയാനും കാര്യക്ഷമമായി വിതരണം ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ക്രമക്കേടുകള്‍ തടയാനും കാര്യക്ഷമമായി വിതരണം ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.ഉത്തര്‍പ്രദേശില്‍ നടക്കുന്ന വേള്‍ഡ് എല്‍പിജി വീക്ക് എന്ന പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ സാധ്യതകളും പ്രായോഗികതയും സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.സംവിധാനം നിലവില്‍ വരുന്നതോടെ സിലിണ്ടര്‍ വിതരണത്തിലെ തട്ടിപ്പും മോഷണവും ഉള്‍പ്പടെ തടയാനും കഴിയുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഗ്യാസ് സിലിണ്ടറുകളുടെ ട്രാക്കിങ്, ട്രെയ്‌സിങ് ഉള്‍പ്പടെ പരിശോധിക്കാനും കഴിയും. ആദ്യഘട്ടത്തില്‍ 20,000 ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് ക്യൂ ആര്‍ കോഡ് നല്‍കിയിട്ടുണ്ട്. വരും മാസങ്ങളില്‍ 14. 2 കിലോ ഗാര്‍ഹിക സിലിണ്ടറിലും കോഡ് ഘടിപ്പിക്കും.