Home Featured ദീപാവലി അവധി: ടിക്കറ്റിനായി നെട്ടോട്ടത്തിൽ മലയാളികൾ.

ദീപാവലി അവധി: ടിക്കറ്റിനായി നെട്ടോട്ടത്തിൽ മലയാളികൾ.

ബെംഗളൂരു : ദീപാവലിഅവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകാൻ ടിക്കറ്റിനായുള്ള നെട്ടോട്ടത്തിൽ മലയാളികൾ. കേരള ആർ.ടി.സി.യുടെ പ്രത്യേക സർവീസുകളിലും ടിക്കറ്റ് തീർന്നതോടെ നാട്ടിൽ പോകാൻ മാർഗം തേടുകയാണ് മലയാളികൾ. യാത്രത്തിരക്ക് കൂടുതലുള്ള വെള്ളിയാഴ്ച കേരള ആർ.ടി.സി.യുടെ എല്ലാ ബസുകളിലും ടിക്കറ്റ് തീർന്നു. അതേസമയം, ശനിയാഴ്ച കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഏതാനും സീറ്റുകൾ ബാക്കിയുണ്ട്.കർണാടക ആർ.ടി.സി.യുടെ ബസുകളിൽ ഏതാനും സീറ്റുകൾ ബാക്കിയുണ്ടെങ്കിലും മണിക്കൂറുകൾക്കകം തീരും.യാത്രത്തിരക്ക് കണക്കിലെടുത്ത് ഇരു ആർ.ടി.സി.കളും കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. നിലവിൽ ഇരു ആർ.ടി.സി.കളുംചേർന്ന് 30-ഓളം പ്രത്യേക സർവീസുകലാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ നേരത്തേ ടിക്കറ്റ് തീർന്നതാണ്. വെള്ളിയാഴ്ച കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസ് നടത്തുകയാണെങ്കിൽ നൂറുകണക്കിന് മലയാളികൾക്ക് ആശ്വാസമാകും.ദീപാവലിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് നാഗർകോവിലിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. ബുധനാഴ്ച ആദ്യസർവീസ് നടത്തി.ഇനി 15, 22 തീയതികളിലാണ് ബെംഗളൂരുവിൽനിന്നുള്ള സർവീസ്. ഉച്ചയ്ക്ക് രണ്ടിന് വിശ്വേശ്വരായ ടെർമിനലിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്. തീവണ്ടിയിലും ആർ.ടി.സി. ബസുകളിലും ടിക്കറ്റ് കിട്ടാത്തവർ അമിതനിരക്ക് നൽകി സ്വകാര്യബസുകളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്.

അമിതനിരക്കിൽ സ്വകാര്യബസ്:അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്തേക്ക് പരമാവധി നിരക്ക് 3900 രൂപയാണ്. കോഴിക്കോട്ടേക്ക് പരമാവധിനിരക്ക് 3100 രൂപയാണ്.സാധാരണദിവസങ്ങളിൽ എറണാകുളത്തേക്ക് പരമാവധി 1500-നും 2500-നും ഇടയിലും കോഴിക്കോട്ടേക്ക് പരമാവധി 1000-ത്തിനും 2000-ത്തിനും ഇടയിലുമാണ് നിരക്ക് ഈടാക്കാറുള്ളത്.ആർ.ടി.സി. ബസുകളിലും തീവണ്ടികളിലും ടിക്കറ്റ് കിട്ടാതെ വരുന്നവരിൽ പലരും സ്വകാര്യബസുകളെ ആശ്രയിക്കുമെന്നതിനാലാണ് നിരക്ക് ഇരട്ടിയിലധികമാക്കുന്നത്.ഈ തുക കൊടുത്ത് നാട്ടിൽ പോയിവരാൻ സാധിക്കുന്നവരുണ്ടെങ്കിലും സാധാരണക്കാരുടെ കീശകീറുന്ന നടപടിയാണ് സ്വകാര്യബസുകളുടേത്.

മൊബൈല്‍ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ തിരിച്ചറിയല്‍ നമ്പര്‍

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി തിരിച്ചറിയല്‍ നമ്പറിന് രൂപം നല്‍കാന്‍ കേന്ദ്രം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അടക്കം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ നീക്കം. മൊബൈല്‍ ഉപയോക്താക്കള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഫോണുകളുടെ എണ്ണം, സിം കാര്‍ഡുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതുവഴി സാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group