Home Featured കര്‍ണാടക:അഞ്ച് രൂപയ്ക്ക് കുര്‍കുറെ വാങ്ങി, പാക്കറ്റ് തുറന്നപ്പോള്‍ 500 രൂപ; കടകളില്‍ വന്‍ തിരക്ക്

കര്‍ണാടക:അഞ്ച് രൂപയ്ക്ക് കുര്‍കുറെ വാങ്ങി, പാക്കറ്റ് തുറന്നപ്പോള്‍ 500 രൂപ; കടകളില്‍ വന്‍ തിരക്ക്

റായ്ച്ചൂര്‍ (കര്‍ണാടക) : അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റില്‍ നിന്ന് കിട്ടിയത് 500 രൂപ നോട്ട്. ഇതറിഞ്ഞാല്‍ വെറുതെയെങ്കിലും കുര്‍കുറെ ഒന്ന് വാങ്ങി നോക്കാമെന്ന് തോന്നാതിരിക്കില്ല. ഇതുതന്നെയാണ് കര്‍ണാടകയിലെ റായ്‌ച്ചൂര്‍ ജില്ലയിലെ ഹൂനുര്‍ ഗ്രാമത്തിലും സംഭവിച്ചത്.അഞ്ച് രൂപ കൊടുത്ത് വാങ്ങിയ കുര്‍കുറെ പാക്കറ്റില്‍ നിന്ന് പ്രദേശവാസിക്ക് 500 രൂപയുടെ നോട്ടുകിട്ടി.

പിന്നീട് കടകളുടെ മുന്നില്‍ കണ്ടത് വന്‍ ജനക്കൂട്ടമായിരുന്നു. കുര്‍കുറെ വാങ്ങാനായി പ്രദേശത്ത് ഗ്രാമവാസികള്‍ തടിച്ചുകൂടി. അങ്ങനെ വാങ്ങിയവരില്‍ ചിലര്‍ക്ക് കുര്‍കുറെ പാക്കറ്റില്‍ നിന്ന് പണം കിട്ടുകയും ചെയ്‌തു.ഹൂനുര്‍ ഗ്രാമവാസിയായ ഒരാള്‍ക്കാണ് ആദ്യം പണം കിട്ടിയത്. വീടിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ കുര്‍കുറെ പാക്കറ്റ് തുറന്നപ്പോഴാണ് 500 രൂപയുടെ നോട്ട് അയാള്‍ കണ്ടത്.

വിവരം നാട്ടില്‍ പരന്നു.ഗ്രാമത്തില്‍ കുര്‍കുറെ വില്‍ക്കുന്ന കടകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയും മത്സരിച്ച്‌ വാങ്ങുകയും ചെയ്‌തു. ഇപ്പോള്‍ ഹൂനുരിലെ കടകളില്‍ കുര്‍കുറെ സ്റ്റോക്കില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

കുടിവെള്ളത്തിന്‍റെ കുപ്പിക്ക് എംആര്‍പിയേക്കാള്‍ അഞ്ച് രൂപ അധികം ഈടാക്കി; ഐആര്‍സിടിസി കരാറുകാരന് ഒരുലക്ഷം രൂപ പിഴ

അംബാല: കുടിവെള്ളത്തിന്റെ കുപ്പിക്ക് എംആര്‍പിയേക്കാള്‍ അഞ്ച് രൂപ അധികം ഈടാക്കിയതിന് ഇന്ത്യന്‍ റെയില്‍വേയുടെ അംബാല ഡിവിഷന്‍ കേറ്ററിംഗ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.റെയില്‍വേ പിഴ ചുമത്തിയത് യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് . ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) കരാറുകാരനായ യുപി സ്വദേശി ചന്ദ്ര മൗലി മിശ്ര എന്നയാള്‍ക്കാണ് അംബാല റെയില്‍വേ ഡിവിഷന്റെ വാണിജ്യ വിഭാഗം പിഴ ചുമത്തിയത്.

തീവണ്ടിക്ക് സ്വന്തമായി പാന്‍ട്രി കാര്‍ ഉണ്ടായിരുന്നില്ല. ഡിസംബര്‍ ഒന്നിനാണ് ഐആര്‍സിടിസി മിശ്രയ്ക്ക് കരാര്‍ നല്‍കിയത്.വ്യാഴാഴ്ച, ചണ്ഡീഗഢില്‍ നിന്ന് ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശിവം ഭട്ട് എന്ന യാത്രക്കാരനാണ് തന്റെ കൈയില്‍നിന്ന് കുടിവെള്ളത്തിന്റെ ഒരു ലിറ്റര്‍ കുപ്പിക്ക് 20 രൂപ ഈടാക്കിയതായി ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആരോപണമുന്നയിച്ചത്.

ലേബലില്‍ 15 രൂപയുടെ എംആര്‍പി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. ദിനേഷ് എന്നയാളാണ് വില്‍പനക്കാരനെന്നും ഇയാള്‍ ആരോപിച്ചു. ശിവം നല്‍കിയ പരാതിയെ തുടര്‍ന്ന് ദിനേശിന്റെ മാനേജര്‍ രവി കുമാറിനെ ലഖ്‌നൗവില്‍ വെച്ച്‌ അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരെ പിഴ ചുമത്താന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മന്‍ദീപ് സിംഗ് ഭാട്ടിയയോട് വാണിജ്യ ബ്രാഞ്ച് ശുപാര്‍ശയും നല്‍കി. തുടര്‍ന്നാണ് കരാറുകാരനില്‍ നിന്ന് ലക്ഷം രൂപ പിഴയീടാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group