എൻഡിഎയ്ക്കായി റോഡ് ഷോ നടത്തുമെന്ന് നടി ശോഭന.രാജീവ് ചന്ദ്രശേഖറിനായി പ്രചാരണത്തിനിറങ്ങും) പ്രധാനമന്ത്രിക്ക് ഒപ്പം നാളെ വേദിയും പങ്കിടും.കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തുമെന്ന് നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നാളെ തിരുവനന്തപുരത്തെ പരിപാടിയിൽ വേദി പങ്കിടുമെന്നും നടി.
അതേസമയം, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ‘ആദ്യം ഞാൻ മലയാളം പഠിക്കട്ടെ. ഇപ്പോൾ ഞാൻ ഒരു നടി മാത്രമാണ്എന്നായിരുന്നു ഇതുസംബന്ധിച്ച ശോഭനയുടെ മറുപടി.
നിയമനടപടികൾ തുടങ്ങി, റഹീം നാട്ടിലെത്താൻ ഒരു മാസമെടുത്തേക്കും
കോഴിക്കോട്: കേരളം ഒറ്റക്കെട്ടായി 34 കോടി രൂപ സമാഹരിച്ച് സൗദിഅറേബ്യ ജയിലിൽ കഴിയുന്ന എം പി അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുള്ള നിയമ നടപടികളിലേക്ക് നീങ്ങി നാട്.പണം കൈമാറി നടപടി പൂർത്തിയാക്കുന്നതോടെ ഒരു മാസത്തിന് ഉള്ളിൽ റഹീമിനെ നാട്ടിൽ എത്തിക്കാനാവും എന്നാണ് പ്രതീക്ഷ. പണം സമാഹരിച്ച വിവരം സൗദി അറേബ്യയിലെ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ അറിയിച്ചിട്ടുണ്ട്.ബാങ്ക് അധികൃതരുമായി ചർച്ച നടത്തി, രണ്ട് ദിവസത്തിന് ശേഷം വിദേശ മന്ത്രാലയത്തിന് തുക കൈമാറും. ഇതിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്.സൗദിയിലെ പരാതിക്കാരുടെ കുടുംബം പ്രത്യേക അക്കൗണ്ട് രൂപീകരിച്ച ശേഷം എംബസി വഴി പണം കൈമാറുമെന്ന് അബ്ദുൾ റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു. സൗദിയിലെ നടപടികളുടെ ഏകോപനത്തിനായി റിയാദിലെ രണ്ട് കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി.