പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്ക് നടി സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ ഷൊയ്ബ് മാലിക് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹമോചവ അഭ്യൂഹങ്ങള്‍ക്കിടെ ആണ് പുതിയ സംഭവം. സാനിയയും മാലിക്കും വേര്‍പിരിഞ്ഞു എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.എന്നാല്‍ വിവാഹ ചിത്രം പങ്ക് വെച്ചതിലൂടെ ഇത് സ്ഥിരീകരിക്കപ്പെടുകയാണ്. ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സന ജാവേദിന്റെ ജന്മദിനത്തിന് മാലിക്ക് ആശംസകള്‍ നേര്‍ന്നതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്.
ഭര്‍ത്താവിന്റെ ശമ്ബളം അറിയാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി
ഭർത്താവിന്റെ ജോലിയും ശമ്ബളവും സംബന്ധിച്ച വിശദാംശങ്ങള്‍ ഭാര്യക്ക് കൈമാറണമെന്ന തമിഴ്‌നാട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവെച്ചു.ഭർത്താവിന്റെ ശമ്ബളത്തെക്കുറിച്ചറിയാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ചെലവിന് ലഭിക്കേണ്ട തുക എത്രയെന്ന് തീരുമാനിക്കാൻവേണ്ടിയാണ് ശമ്ബളം എത്രയെന്ന് ആരാഞ്ഞത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷൻ അനുകൂലവിധി പുറപ്പെടുവിച്ചു. എന്നാല്‍, ഭർത്താവിന്റെ എതിർപ്പുകാരണം തൊഴിലുടമ വിവരം നല്‍കിയില്ല. ശമ്ബളവിവരം നല്‍കണമെന്ന ഉത്തരവിനെതിരേ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു.