Home Featured പുതിയ മേക്കോവറിൽ ശിവാജിനഗർ ;ജനുവരി 15 ന് തുറക്കും

പുതിയ മേക്കോവറിൽ ശിവാജിനഗർ ;ജനുവരി 15 ന് തുറക്കും

ബെംഗളൂരു: സ്മാർട്ട് സിറ്റി ബെംഗളൂരു ലിമിറ്റഡിന് കീഴിൽ ശിവാജിനഗറിലെ ഐതിഹാസിക കെട്ടിടങ്ങൾക്ക് മുഖം മിനുക്കാൻ ഒരുങ്ങുന്ന ബ്രഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അതിന്റെ 70 ശതമാനം ജോലികളും പൂർത്തിയാക്കി. ജനവരി 15ന് സംക്രാന്തി സമ്മാനമായി വികസിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് ഉദ്യോഗസ്ഥരും സ്ഥലം എംഎൽഎയും പദ്ധതിയിടുന്നത്.

ശിവാജിനഗറിലെ ബ്രോഡ്വേ റോഡ്, റിച്ചാർഡ് സ്ക്വയർ പൈതൃക പദവിയുള്ള ബീഫ് മാർക്കറ്റ് ഉള്ള മീനാക്ഷി കോയിൽ സ്ട്രീറ്റ് ഐതിഹാസികമായ റസൽ മാർക്കറ്റ്, സെന്റ് മേരീസ് പള്ളിക്ക് എതിർവശത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ (റബു കി ബൗഡി), റോഡ് അറ്റകുറ്റപ്പണികൾ ഓടകൾ, ഉരുളൻ കല്ലുകൾ, സ്മാർട്ട് ലൈറ്റിംഗ് ജോലികൾ എന്നിവ ഏറ്റെടുത്തു നടത്തി.

ചിട്ടയോടുകൂടിയ പാർക്കിംഗ് ഒരുക്കുമെന്നും, പൂന്തോട്ടങ്ങളും ജലധാരകളും സഹിതം ക്ലോക്ക് ടവറും വരുമെന്നും അധികൃതർ അറിയിച്ചു.ഈസ്റ്റ് സോൺ ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ രവീന്ദ്ര പിഎൻനും സോണൽ ജോയിന്റ് കമ്മീഷണർ ശിൽപയും ജോലികൾ പരിശോധിച്ചതായും പദ്ധതിയിലെ പണികൾ പൂർത്തിയാവുകയാണെന്നും അറിയിച്ചു.

എം.എൽ.എ റിസ്വാൻ അർഷാദും വിവിധ വ്യാപാരി സംഘടനകളും കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ബി.ബി.എം.പിയോട് അഭ്യർഥിച്ചിരുന്നു. റസ്സൽ മാർക്കറ്റിന് പ്രത്യേകിച്ച്, മേൽക്കൂരയിലും ടോയ്ലറ്റുകളിലും മറ്റ് സ്ഥലങ്ങളിലും ചില ജോലികൾ ആവശ്യമാണ്, അതിനായി ഫയലുകൾ ബിബിഎംപി ചീഫ് കമ്മീഷണർ മുഖേന സർക്കാരിന് മുമ്പാകെ സമർപ്പിക്കുമെന്നും രവീന്ദ്ര പറഞ്ഞു.

ഭൂഗർഭ ജോലികൾ ഭൂരിഭാഗവും പൂർത്തിയാക്കുകയും വൈറ്റ് ടോപ്പിംഗ് പൂർത്തിയാക്കുകയും ചെയ്തതിനാൽ ബ്രോഡ്വേ റോഡ്, ശിവാജിനഗറിന്റെ കോർ ഏരിയയായ എച്ച്കെപി റോഡ് മുതൽ റിച്ചാർഡ് സ്ക്വയർ, റസൽ മാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ വെള്ളം കയറില്ലെന്നും വികസന പ്രവർത്തനങ്ങൾ നിരീക്ഷിച്ച അർഷാദ് പറഞ്ഞു.“ഇപ്പോൾ 70 ശതമാനം ജോലികളും പൂർത്തിയായി. പൈതൃക കെട്ടിടങ്ങളുടെ നവീകരണത്തിന് രണ്ട് കോടിയോളം രൂപ ചെലവ് വരും.

ജനുവരി 15 ഓടെ ഒരു പുതിയ ശിവാജിനഗർ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും എം.എൽ.എ റിസ്വാൻ അർഷാദ് പറഞ്ഞു. മോശം റോഡുകൾ കവിഞ്ഞൊഴുകുന്ന ഡെയിനുകളും മലിനജലവും അശ്രദ്ധമായ പാർക്കിംഗ്, മാലിന്യം, ദുർഗന്ധം എന്നിങ്ങനെയുള്ള പലർക്കും ശിവാജിനഗറിനെക്കുറിച്ചുള്ള ധാരണയും ഈ പ്രവൃത്തി മാറ്റുമെന്ന് അധികൃതർ അവകാശപ്പെടുന്നു.

കര്‍ണാടകയില്‍ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു

കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരില്‍ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. 3 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കല്ല് കൊണ്ട് അടിച്ചും മര്‍ദ്ദിച്ചും 30 കാരനെ കൊലപ്പെടുത്തിയത്.ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിന്‍്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ശനിയാഴ്ച അര്‍ധരാത്രിയോടെ നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഉണ്ടായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നത് പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിച്ച ശേഷം, സ്ത്രീകളിലൊരാള്‍ ഒരു വലിയ കല്ല് എടുത്ത് യുവാവിനെ മര്‍ദ്ദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

പിന്നീട് ആറംഗ സംഘം തുടര്‍ച്ചയായി യുവാവിനെ മര്‍ദ്ദിക്കുന്നുണ്ട്. ഇരയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങി പൊലീസിനെ വിളിച്ചു. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബദാമി സ്വദേശിയാണ് മരിച്ചത്. നിലവില്‍ അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group