Home Featured ബെംഗളൂരു: ശിവമൊഗ്ഗ വിമാനത്താവളത്തിന് കുവേംപുവിന്റെ പേരു നൽകും.

ബെംഗളൂരു: ശിവമൊഗ്ഗ വിമാനത്താവളത്തിന് കുവേംപുവിന്റെ പേരു നൽകും.

ബെംഗളൂരു: ശിവമൊഗ്ഗ വിമാനത്താവളത്തിന് കന്നഡ മഹാകവി കുവേംപുവിന്റെ പേരു നൽകും. കന്നഡയിൽ നിന്നുള്ള ആദ്യ ജ്ഞാനപീഠ ജേതാവായ കുവേംപു ശിവമൊഗ്ഗ ജില്ലയിലെ കുപ്പാളിലാണ് ജനിച്ചത്.നേരത്തേ വിമാനത്താവളത്തിനു മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ പേരിടാൻ സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ ആവശ്യം നിരസിച്ച യെഡിയൂരപ്പ കുവേംപുവിന്റെ പേരു നിർദേശിക്കുകയായിരുന്നു. 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം രാജ്യത്തിനു സമർപ്പിക്കും.ശിവമൊഗ്ഗയിൽ നിന്ന് 8.8 കി ലോമീറ്റർ അകലെ സോഗനെയിലുള്ള വിമാനത്താവളം സ്വകാര്യ പങ്കാളിത്തത്തോടെ 384 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.

ഇന്ത്യയിലെ 22 നഗരങ്ങളുടെ മുഖച്ഛായ മാറുന്നു

ന്യൂഡല്‍ഹി: വാരാണസി, ചെന്നൈ, പൂനെ, അഹമ്മദാബാദ് ഉള്‍പ്പെടെ രാജ്യത്തെ 22 നഗരങ്ങളുടെ മുഖച്ഛായ മാറുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ അഭിമാനദൗത്യമായ ‘സ്മാര്‍ട്ട് സിറ്റി പദ്ധതി’യുടെ കീഴിലുള്ള എല്ലാ ജോലികളും ഈ നഗരങ്ങളില്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും.

ഭോപ്പാല്‍, ഇന്‍ഡോര്‍, ആഗ്ര, ഭൂവനേശ്വര്‍, കോയന്പത്തൂര്‍, ഈറോഡ്, റാഞ്ചി, സേലം, സൂറത്ത്, ഉദയ്പുര്‍, വിശാഖപട്ടണം, അഹമ്മദാബാദ്, കാക്കിനഡ, പൂനെ, വെല്ലൂര്‍, പിംപ്രി ചിഞ്ച്‌വാഡ്, മധുര, അമരാവതി, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ തുടങ്ങിയ നഗരങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. നൂറ് നഗരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group