ബെംഗളൂരു: ഏറെക്കാലത്തെ കാത്തിരുപ്പിനൊടുവിൽ ശിവമോഗ കൂവേമ്പൂ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസിന് ഓഗസ്റ്റ് 31-ന് തുടക്കം. ശിവമോഗ- ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ എയർലൈൻസാണ് സർവീസ് നടത്തുക. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുശേഷമാണ് വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങുന്നത്. അടുത്ത ഒരുമാസത്തിനുള്ളിൽ ചെന്നൈ, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്കും ഇവിടെനിന്ന് വിമാന സർവീസുകളാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഓഗസ്റ്റ് 31-ന് രാവിലെ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 11.05-നാണ് ശിവമോഗയിലെത്തുക. മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ, ജില്ലയുടെ ചുമതലയുള്ള മന്ത്രി മധു ബംഗാരപ്പ, മന്ത്രി എം.ബി. പാട്ടീൽ തുടങ്ങിയവർ ഈ വിമാനത്തിലുണ്ടാകും.
തുടർന്ന് 11.25-ന് വിമാനം തിരികെ ബെംഗളൂരുവിലേക്ക് പുറപ്പെടും. 12.25-ന് ബെംഗളൂരുവിലെത്തും. വിമാന സർവീസ് തുടങ്ങുന്നതോടെ ശിവമോഗയിലെയും സമീപജില്ലകളിലെയും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവാകുമെന്നാണ് പ്രതീക്ഷ. പത്തുവർഷത്തിനിടെ ശിവമോഗയെ അന്താരാഷ്ട്ര വിമാനത്താവളമാക്കാനും ലക്ഷ്യമിടുന്നുണ്ട്.കഴിഞ്ഞ ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. എന്നാൽ പണിപൂർത്തിയാകാതിരുന്നതിനാൽ വിമാനസർവീസുകൾ തുടങ്ങിയിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഉദ്ഘാടന നാടകമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഓണത്തിന് കുടിച്ചുവറ്റിച്ചത് 665 കോടി രൂപയുടെ മദ്യം! ഏറ്റവും കൂടുതല്‍ ഇരിങ്ങാലക്കുടയില്‍, കുറവ് ചിന്നക്കനാല്‍
സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് മലയാളികള്‍ 665 കോടി രൂപയുടെ മദ്യം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഇത്രയധികം രൂപയുടെ മദ്യവില്‍പന നടന്നത്. കഴിഞ്ഞവര്‍ഷം ഇതേ ഓണനാളുകളില്‍ വിറ്റതിനെക്കാള്‍ 41 കോടിയുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 624 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റഴിച്ചത്.ഏറ്റവും കൂടുതല്‍ വില്‍പന നടന്നതായി കണക്കാക്കുന്നത് ഉത്രാട നാളായ തിങ്കളാഴ്ചയാണ്. അന്നേദിവസം മാത്രം ബെവ്‌കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടി വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ ഉത്രാടത്തിന് 112.07 കോടിയായിരുന്നു വില്‍പന.ബെവ്‌കോ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടത്തിയത് ഇരിങ്ങാലക്കുടയിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യ വില്‍പന നടന്നു. 6.32 ലക്ഷം രൂപയുടെ വില്‍പന നടന്ന ചിന്നക്കനാല്‍ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കുറവ് മദ്യം വിറ്റത്.