Home Featured ബംഗളൂരു: അന്വേഷണം നടത്താതെ ഒരാളെ തീവ്രവാദിയെന്ന് എങ്ങനെ വിളിക്കും -ഡി.കെ ശിവകുമാര്‍

ബംഗളൂരു: അന്വേഷണം നടത്താതെ ഒരാളെ തീവ്രവാദിയെന്ന് എങ്ങനെ വിളിക്കും -ഡി.കെ ശിവകുമാര്‍

ബംഗളൂരു: മംഗളൂരു സ്ഫോടനത്തില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണം നടത്താതെ ഒരാളെ തീവ്രവാദിയെന്ന് എങ്ങനെ വിളിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

ആരാണ് ഈ തീവ്രവാദികള്‍, എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്, അന്വേഷണം നടത്താതെ എങ്ങനെയാണ് അവരെ തീവ്രവാദികളെന്ന് വിളിക്കുകയെന്നും ശിവകുമാര്‍ ചോദിച്ചു.ചിലര്‍ തെറ്റ് ചെയ്തിരിക്കാം, എന്നാല്‍ സംഭവം മറ്റൊരു രീതിയിലാണ് വ്യഖ്യാനിക്കപ്പെടുന്നത്. ബി.ജെ.പി സംഭവത്തെ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ് ബി.ജെ.പിക്കിത്. ഇത്തരമൊരു പരീക്ഷണം ആരും നടത്തിയിട്ടില്ല.

ചരിത്രത്തില്‍ തന്നെ ഇത് നാണക്കേടാണെന്നും ശിവകുമാര്‍ പറഞ്ഞു.അതേസമയം, ഡി.കെ ശിവകുമാറിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി വക്താവ് എസ്.പ്രകാശ് രംഗത്തെത്തി. ആരാണ് തീവ്രവാദിയെന്ന് പൊലീസ് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. വര്‍ഷങ്ങളായി മന്ത്രിയായിരിന്നിട്ടും അടിസ്ഥാനപരമായ ഈ കാര്യം ഡി.കെ ശിവകുമാറിന് അറിയില്ലേ. തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടയാളെ പിന്തുണക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാം, ഇന്‍ കോള്‍ നോട്ടിഫിക്കേഷന്‍; നിരവധി ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.വാട്‌സ്‌ആപ്പ് വഴി ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇതില്‍ പുതിയത്. മുന്‍പത്തെ അപേക്ഷിച്ച്‌ നാലിരട്ടി ആളുകളെ വരെ ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

കോളിനിടെ വീഡിയോ, ഓഡിയോ ഫീഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും സാധിക്കുന്ന ഫീച്ചറാണ് മറ്റൊന്ന്. പ്രത്യേകമായി സന്ദേശം അയക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രൂപ്പ് കോളില്‍ പാര്‍ട്ടിസിപ്പന്റില്‍ ലോങ് പ്രസ് ചെയ്താല്‍ ഈ സേവനം ലഭിക്കും.കോള്‍ ലിങ്ക് പങ്കുവെച്ച്‌ കൊണ്ട് ഗ്രൂപ്പ് കോളിലേക്ക് ഉപയോക്താക്കളെ ക്ഷണിക്കുന്ന കോള്‍ ലിങ്ക് ഫീച്ചറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഗ്രൂപ്പ് കോളിനിടെ പുതിയ ആള്‍ പങ്കെടുത്താല്‍ അത് അറിയിക്കുന്ന ഇന്‍ കോള്‍ ബാനര്‍ നോട്ടിഫിക്കേഷനാണ് വാട്‌സ് ആപ്പ് അടുത്തിടെ അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍. വീഡിയോ കോളിനിടെ, സ്‌ക്രീന്‍ ചെറുതാക്കി മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറും വാട്‌സ്‌ആപ്പിന്റെ പ്രത്യേകതയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group