ബെംഗളൂരു:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂലൈ 1ന് ഡൽഹി പ്രത്യേക കോടതി മുൻപാകെ ഹാജരാകാനിരിക്കെ, താൻ ഹവാല പണമിടപാട് നടത്തിയിട്ടില്ലെന്നു പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. 6 മാസം കൊണ്ടു കുറ്റം ഫയൽ ചെയ്യേണ്ട സ്ഥാനത്താണു വർഷങ്ങളെടുത്ത് ഇഡി ഇതു സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2017 ഓഗസ്റ്റിൽ ഡൽഹി സഫ്ദർജങ് റോഡിലെ ഫ്ലാറ്റിൽ നിന്ന് 6.68 കോടി രൂപയുടെ കള്ളപണം ആദായനികുതി വകുപ്പു പി ടികൂടിയെന്ന കേസിൽ ഇഡി കുറ്റ പത്രം സമർപ്പിച്ചതിനെ തുടർന്നാ ണു പ്രത്യേക ജഡ്ജി പ്രകാശ് ധുൽ ശിവകുമാറിനു കഴിഞ്ഞ ദിവ സം സമൻസ് അയച്ചത്.
2018 സെപ്റ്റംബറിലാണ് ഇഡി കേസ ന്വേഷണം ഏറ്റെടുത്തത്. കോടിക്കണക്കിനു രൂപയുടെ ഹവാല പണം ഡൽഹിയിൽ നിന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുക്കിയെന്നു. 1999-2018 കാലഘട്ടത്തിൽ മന്ത്രിയായിരിക്കെ ശിവകുമാർ 800 കോടിയോളം രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നുമാണ് ഇഡികുറ്റപത്രം.