കൊച്ചി : സിനിമ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ച് തല്ലുമാല സിനിമയുടെ ചിത്രീകരണം നടക്കുമ്ബോള്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു. നാട്ടുകാരില്‍ ഒരാളെ ഷൈന്‍ ടോം മര്‍ദ്ദിച്ചു എന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതിന് പ്രതികരണമാണ് ഷൈന്‍ കൊച്ചിയിലെത്തിയപ്പോള്‍ നല്‍കിയത്. പട സിനിമയുടെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു താരം.തല്ലിയതിനെ കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാദ്ധ്യമപ്രവര്‍ത്തകരോട് താരം ചോദിക്കുകയായിരുന്നു. ‘ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ”-ഷൈന്‍ ടോം ചോദിച്ചു. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് വന്നത്.കമല്‍ സംവിധാനം ചെയ്യുന്ന ‘ പട’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, എവി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടിജി രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.