ബെംഗളുരു:നവീകരണം പൂർത്തിയായ ശേഷാദ്രി റോഡ് ഞായറാഴ്ച തുറക്കും.ഇതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. നവീകരണം പൂർത്തിയാക്കാൻ ട്രാഫിക് പൊലീസ് നൽകിയ 60 പ്രവൃത്തിദിവസങ്ങളെന്ന സമയ പരിധി പാലിക്കാൻ കഴിഞ്ഞതായി ബിബിഎംപി അറിയിച്ചു. കെആർ സർക്കിൾ മുതൽ മൗര്യ സർക്കിൾ വരെയുള്ള 1.7 കിലോമീറ്റർ റോഡിന്റെ നിർമാണം ഏപ്രിൽ നാലിനാണ് ബിബിഎംപി ആരംഭിച്ചത്.
ഇക്കാലയളവിൽ റോഡിലൂടെ ഗതാഗതം അനുവദിച്ചിരുന്നില്ല.മേയിലെ കനത്ത മഴ നിർമാണത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ നവീകരണം പൂർത്തിയാക്കുകയായിരുന്നു. മുന്നു ഘട്ടങ്ങളിലായി നടന്ന നിർമാണത്തിനു ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്തയാണ് നേതൃത്വം നൽകിയത്.