മുംബൈ: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും വിഷയത്തില്‍ നിലപാട് എടുക്കേണ്ട സമയമായെന്നും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) അധ്യക്ഷന്‍ ശരത് പവാര്‍.ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ മറ്റൊരു ദിശയിലേക്ക് മാറ്റാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയതായും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീല്‍ ശംബുരാജ് ദേശായി എന്നിവര്‍ പ്രശ്ന പരിഹാരത്തിനായി കര്‍ണാടകയിലെ ബെളഗാവിലെത്തി ‘മഹാരാഷ്ട്ര ഏകീകരണ്‍ സമിതി’ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയോട് മന്ത്രിമാരെ ബെളഗാവിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെടുമെന്ന് ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞിരുന്നു.
സന്ദര്‍ശനം ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ബെളഗാവില്‍ മഹാരാഷ്ട്രയുടെ നമ്ബര്‍ പ്ലേറ്റുള്ള ട്രക്കുകള്‍ പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച തടഞ്ഞിരുന്നു. ചില ട്രക്കുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.ബെളഗാവിയാണ് തര്‍ക്കത്തിന്റെ കേന്ദ്രസ്ഥാനം.
1960 ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബെളഗാവി കന്നഡ ഭഷാ സംസാരിക്കുന്ന കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
പുതിയ മേക്കോവറിൽ ശിവാജിനഗർ ;ജനുവരി 15 ന് തുറക്കും
ബെംഗളൂരു: സ്മാർട്ട് സിറ്റി ബെംഗളൂരു ലിമിറ്റഡിന് കീഴിൽ ശിവാജിനഗറിലെ ഐതിഹാസിക കെട്ടിടങ്ങൾക്ക് മുഖം മിനുക്കാൻ ഒരുങ്ങുന്ന ബ്രഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അതിന്റെ 70 ശതമാനം ജോലികളും പൂർത്തിയാക്കി. ജനവരി 15ന് സംക്രാന്തി സമ്മാനമായി വികസിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് ഉദ്യോഗസ്ഥരും സ്ഥലം എംഎൽഎയും പദ്ധതിയിടുന്നത്.
ശിവാജിനഗറിലെ ബ്രോഡ്വേ റോഡ്, റിച്ചാർഡ് സ്ക്വയർ പൈതൃക പദവിയുള്ള ബീഫ് മാർക്കറ്റ് ഉള്ള മീനാക്ഷി കോയിൽ സ്ട്രീറ്റ് ഐതിഹാസികമായ റസൽ മാർക്കറ്റ്, സെന്റ് മേരീസ് പള്ളിക്ക് എതിർവശത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ (റബു കി ബൗഡി), റോഡ് അറ്റകുറ്റപ്പണികൾ ഓടകൾ, ഉരുളൻ കല്ലുകൾ, സ്മാർട്ട് ലൈറ്റിംഗ് ജോലികൾ എന്നിവ ഏറ്റെടുത്തു നടത്തി.
ചിട്ടയോടുകൂടിയ പാർക്കിംഗ് ഒരുക്കുമെന്നും, പൂന്തോട്ടങ്ങളും ജലധാരകളും സഹിതം ക്ലോക്ക് ടവറും വരുമെന്നും അധികൃതർ അറിയിച്ചു.ഈസ്റ്റ് സോൺ ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ രവീന്ദ്ര പിഎൻനും സോണൽ ജോയിന്റ് കമ്മീഷണർ ശിൽപയും ജോലികൾ പരിശോധിച്ചതായും പദ്ധതിയിലെ പണികൾ പൂർത്തിയാവുകയാണെന്നും അറിയിച്ചു.
എം.എൽ.എ റിസ്വാൻ അർഷാദും വിവിധ വ്യാപാരി സംഘടനകളും കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ബി.ബി.എം.പിയോട് അഭ്യർഥിച്ചിരുന്നു. റസ്സൽ മാർക്കറ്റിന് പ്രത്യേകിച്ച്, മേൽക്കൂരയിലും ടോയ്ലറ്റുകളിലും മറ്റ് സ്ഥലങ്ങളിലും ചില ജോലികൾ ആവശ്യമാണ്, അതിനായി ഫയലുകൾ ബിബിഎംപി ചീഫ് കമ്മീഷണർ മുഖേന സർക്കാരിന് മുമ്പാകെ സമർപ്പിക്കുമെന്നും രവീന്ദ്ര പറഞ്ഞു.
ഭൂഗർഭ ജോലികൾ ഭൂരിഭാഗവും പൂർത്തിയാക്കുകയും വൈറ്റ് ടോപ്പിംഗ് പൂർത്തിയാക്കുകയും ചെയ്തതിനാൽ ബ്രോഡ്വേ റോഡ്, ശിവാജിനഗറിന്റെ കോർ ഏരിയയായ എച്ച്കെപി റോഡ് മുതൽ റിച്ചാർഡ് സ്ക്വയർ, റസൽ മാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ വെള്ളം കയറില്ലെന്നും വികസന പ്രവർത്തനങ്ങൾ നിരീക്ഷിച്ച അർഷാദ് പറഞ്ഞു.“ഇപ്പോൾ 70 ശതമാനം ജോലികളും പൂർത്തിയായി. പൈതൃക കെട്ടിടങ്ങളുടെ നവീകരണത്തിന് രണ്ട് കോടിയോളം രൂപ ചെലവ് വരും.
ജനുവരി 15 ഓടെ ഒരു പുതിയ ശിവാജിനഗർ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും എം.എൽ.എ റിസ്വാൻ അർഷാദ് പറഞ്ഞു. മോശം റോഡുകൾ കവിഞ്ഞൊഴുകുന്ന ഡെയിനുകളും മലിനജലവും അശ്രദ്ധമായ പാർക്കിംഗ്, മാലിന്യം, ദുർഗന്ധം എന്നിങ്ങനെയുള്ള പലർക്കും ശിവാജിനഗറിനെക്കുറിച്ചുള്ള ധാരണയും ഈ പ്രവൃത്തി മാറ്റുമെന്ന് അധികൃതർ അവകാശപ്പെടുന്നു.