യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ന്‍്റെ ചിത്രീകരണം പൂര്‍ത്തിയായി.
ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്‍്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കൂടാതെ സിദ്ദിഖ്, മണിയന്‍ പിള്ള രാജു, ജെയ്സ് ജോസ്, ജീന്‍ പോള്‍ ലാല്‍, സുരേഷ്കുമാര്‍, കുഞ്ഞികൃഷ്ണന്‍, വിജിലേഷ്, ബാബു അന്നൂര്‍, നന്ദു പൊതുവാള്‍, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, സതി പ്രേംജി തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
എന്‍.എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: എസ്സാന്‍ കെ എസ്തപ്പാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍: രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: ഷാലു പേയാട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
‘വലിയ വിജയം നേടാന്‍ സിനിമ ബിഗ് ബജറ്റ് ആകണമെന്നില്ല’: കാന്താരയെക്കുറിച്ച് രാജമൗലി
വേറിട്ട ഒരു അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കന്നഡ ചിത്രമാണ് കാന്താര. ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകളാണ് ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ത്തത്.
റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇന്ത്യയിലെങ്ങും തരംഗമായി മാറി. ഇപ്പോഴിതാ ബാഹുബലി, RRR, തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
“വലിയ ബജറ്റുകള്‍ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാന്‍ കഴിയും” ഫിലിം കമ്ബാനിയനുമായി സംസാരിച്ച ശേഷം എസ്‌എസ് രാജമൗലി പറഞ്ഞു.
പ്രേക്ഷകര്‍ എന്ന നിലയില്‍ ഇത് ആവേശകരമായ കാര്യമാണ്, പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയില്‍, നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്.” – രാജമൌലി പറഞ്ഞു. കന്താര കന്നഡയില്‍ സെപ്റ്റംബര്‍ 30-നും ഹിന്ദിയില്‍ ഒക്ടോബര്‍ 14-നുമാണ് റിലീസ് ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
കാന്താരയുടെ പ്രധാന ആകര്‍ഷണം ഭൂത കോല എന്ന് വിളിക്കപ്പെടുന്ന കര്‍ണ്ണാടകയിലെ പരമ്ബരാഗത നൃത്തമാണ്. റിഷബ്, കിഷോര്‍, അച്യുത് കുമാര്‍, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെത്തിച്ചത്. ഹിന്ദി പതിപ്പ് ആഴ്ചകള്‍ കൊണ്ട് തന്നെ നിരവധി ബോളിവുഡ് റിലീസുകളെ കടത്തി വെട്ടി. 400 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഇപ്പോള്‍ ചിത്രം ഒടിടിയിലും റിലീസ് ചെയ്തിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.