Home Featured സാമന്ത കേന്ദ്ര കഥാപാത്രമാകുന്ന ‘ശാകുന്തളം’ റിലീസ് പ്രഖ്യാപിച്ചു ; ‘ദുഷ്യന്തനാ’യി ദേവ് മോഹന്‍

സാമന്ത കേന്ദ്ര കഥാപാത്രമാകുന്ന ‘ശാകുന്തളം’ റിലീസ് പ്രഖ്യാപിച്ചു ; ‘ദുഷ്യന്തനാ’യി ദേവ് മോഹന്‍

കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ശാകുന്തളം. സിനിമയില്‍ സാമന്തയാണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഫെബ്രുവരി 17നാകും ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

റിലീസ് വിവരം പങ്കുവച്ച്‌ കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. റോമാന്റിക് ആയിട്ടുള്ള ശകുന്തളയെയും ദുഷ്യന്തനേയും ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഗുണശേഖര്‍ ആണ് ശാകുന്തളം സംവിധാനം ചെയ്തിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് ശാകുന്തളം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ റിലീസ് മാറ്റുക ആയിരുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

ചാറ്റുകള്‍ക്കുള്ളിലും മെസേജുകള്‍ പിന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ന്യൂഡല്‍ഹി: വ്യക്തിഗത ചാറ്റുകള്‍ക്കുള്ളില്‍ മെസേജുകള്‍ പിന്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. നിലവില്‍ ചാറ്റ് ലിസ്റ്റില്‍ വ്യക്തിഗത ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. വ്യക്തിഗത ചാറ്റുകള്‍ക്കുള്ളിലും മെസേജുകള്‍ പിന്‍ ചെയ്ത് ഹൈലൈറ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

പെട്ടെന്ന് സന്ദേശം തിരിച്ചറിയുന്നതിനും ഓര്‍മ്മിക്കുന്നതിനുമാണ് പിന്‍ ഫീച്ചര്‍ ഉപയോഗിക്കുന്നത്. മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കുന്നതോടെ എളുപ്പം ഓര്‍ക്കാനും അതുവഴി സുഗമമായി ചാറ്റുകള്‍ നിര്‍വഹിക്കാനും സാധിക്കും. ചാറ്റിന്റെ ഏറ്റവും മുകളിലായി കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നവിധം മെസേജുകള്‍ കാണിക്കുന്ന രീതിയാണ് പിന്‍ഡ് മെസേജ്.

വ്യക്തിഗത ചാറ്റുകളിലോ ഗ്രൂപ്പ് ചാറ്റുകളിലോ മെസേജുകള്‍ പിന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ചര്‍ച്ചകള്‍ സുഗമമമായി നടക്കും. ഗ്രൂപ്പുകളില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ച്‌ ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് പിന്‍ ചെയ്ത് ഹൈലൈറ്റ് ചെയ്താല്‍ ചര്‍ച്ച ക്രിയാത്മകമാകും.

You may also like

error: Content is protected !!
Join Our WhatsApp Group