ബെംഗളൂരു : ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് യാത്ര അനുവദിക്കുന്ന ശക്തിപദ്ധതി പത്തു വർഷത്തേക്ക് തുടരുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പദ്ധതി നിർത്തലാക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർഥികൾക്കിടയിലുൾപ്പെടെ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇതുപ്രകാരം ചില വിദ്യാർഥിനികൾ ബസ് പാസുകൾക്ക് സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി. നിലവിൽ കർണാടകത്തിലെ വിലാസമുള്ള ആധാർ കാർഡ് കാണിച്ചാൽ സൗജന്യയാത്ര ലഭിക്കും.
മരണത്തിലേക്കു “പറന്ന്” 2 പൈലറ്റുമാര്‍; ഒരാള്‍ മരിച്ചത് വിമാനത്തില്‍;മറ്റൊരാള്‍ വിമാനത്താവളത്തില്‍
രണ്ടു ദിവസത്തിനിടെ ഇന്ത്യ കണ്ടത് രണ്ട് പൈലറ്റുമാരുടെ മരണം. ഇന്നലെ നാഗ്‌പുരിലെ ബോഡിങ് ഗേറ്റില്‍ ഇന്‍ഡിഗോ ക്യാപ്‌റ്റന്‍ ബോധരഹിതനായി വീണപ്പോള്‍, ഖത്തര്‍ എയര്‍വേയ്‌സ് പൈലറ്റ് കഴിഞ്ഞ ദിവസം വിമാനത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്.നാഗ്‌പുരില്‍നിന്ന് പുനെയിലേക്കു വിമാനം പറത്താന്‍ എത്തിയപ്പോഴാണ് ഇന്‍ഡിഗോ ക്യാപ്‌റ്റന്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. ബോര്‍ഡിങ് ഗേറ്റില്‍ എത്തിയ ശേഷമായിരുന്നു ഇത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു.കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനും ഏഴിനുമിടയില്‍ ഇതേ പൈലറ്റ് തിരുവനന്തപുരത്ത് നിന്ന് നാഗ്‌പുര്‍ വഴി പുനെ വരെ പൈലറ്റ് രണ്ട് സെക്‌ടറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.
തുടര്‍ന്ന് 27 മണിക്കൂര്‍ വിശ്രമിച്ചു. ഇന്നലെ നാല് സെക്‌ടറുകളില്‍ പറക്കേണ്ടതായിരുന്നു. ഉച്ചയ്‌ക്ക് ഒരുമണിക്ക് ഷെഡ്യൂള്‍ ചെയ്‌ത ആദ്യ യാത്രയ്‌ക്കായി റിപ്പോര്‍ട്ട് ചെയ്‌തപ്പോഴാണ് ബോധരഹിതനായി വീണതെന്നും ഇന്‍ഡിഗോ അറിയിച്ചു. അഡീഷണല്‍ ക്രൂ അംഗമായി ഡല്‍ഹി-ദോഹ വിമാനത്തിന്റെ പാസഞ്ചര്‍ ക്യാബിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് പൈലറ്റ് കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നേരത്തെ സ്‌പൈസ് ജെറ്റ്, അലയന്‍സ് എയര്‍, സഹാറ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
271 യാത്രക്കാരുമായി മിയാമിയില്‍ നിന്ന് ചിലിയിലേക്കു പറന്ന വാണിജ്യ വിമാനത്തിന്റെ കുളിമുറിയില്‍ പൈലറ്റ് കുഴഞ്ഞുവീണത്‌് ദിവസങ്ങള്‍ക്ക് മുമ്ബാണ്. ഞായറാഴ്‌ച രാത്രി പനാമയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ക്യാപ്‌റ്റന്‍ ഇവാന്‍ ആന്‍ഡൗറിനെ വിമാനത്തിനു പുറത്തെത്തിച്ചു. പക്ഷേ, അദ്ദഹം മരിച്ചതായി വമാനത്താവളത്തിലെ ആരോഗ്യ വിദഗ്‌ധര്‍ സ്‌ഥിരീകരിക്കുകയായിരുന്നു.