Home Featured കര്‍ണാടക:ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന “ശക്തി” പദ്ധതിക്ക്‌ നാളെ തുടക്കം.

കര്‍ണാടക:ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന “ശക്തി” പദ്ധതിക്ക്‌ നാളെ തുടക്കം.

കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര.കര്‍ണാടകയില്‍ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പു നല്‍കുന്ന “ശക്തി” പദ്ധതി നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിഎംടിസി ബസ്സില്‍ മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും.ഓരോ ജില്ലകളില്‍ നിന്നും മന്ത്രിമാരും നിയമ സഭാംഗങ്ങളും ബസ്സിന് ഫ്ലാഗ് ഓഫ് നല്‍കും. ദാരിദ്ര്യത്തിലും പ്രതിസന്ധികളിലും വില കയറ്റത്തിലും ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് “ശക്തി” പദ്ധതി എന്നാണ് വിലയിരുത്തല്‍.

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഓഫറുകളും മത്സരങ്ങളും

ആറാം വാര്‍ഷികത്തിനു മെട്രോ യാത്രക്കാര്‍ക്ക് ഓഫറുകളും ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു. ഇന്നു മുതല്‍ സ്റ്റേഷനുകളില്‍ മത്സരങ്ങളുണ്ടാവും.മെട്രോ പിറന്നാള്‍ ദിനമായ 17നു യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്. 20 രൂപയ്ക്കു യാത്രചെയ്യാം. മിനിമം നിരക്കായ 10 രൂപ അതേപടി തുടരും. 30, 40, 50, 60 രൂപയുടെ ടിക്കറ്റിനു പകരം 20 രൂപ നല്‍കിയാല്‍ മതി.ഏപ്രിലില്‍ പ്രതിദിന ശരാശരി യാത്രക്കാര്‍ 75,831 ആയിരുന്നതു മേയില്‍ 98,766 ആയി ഉയര്‍ന്നു. മേയില്‍ 12 ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരുമുണ്ടായി.

മെട്രോയും താരസംഘടനയായ അമ്മയും ചേര്‍ന്നൊരുക്കുന്ന മെട്രോ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ 60 എൻട്രികള്‍ ലഭിച്ചു. 11 മുതല്‍ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട ‌സ്റ്റേഷനുകളില്‍ കുടുംബശ്രീ പ്രദര്‍ശന- വില്‍പന മേള സംഘടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്ക് 17ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉല്‍പ്പന്ന പ്രദര്‍ശന- വില്‍പ്പന മേള ഒരുക്കും.

ബോബനും മോളിയും ‘എന്ന പേരില്‍ മെട്രോ നടത്തുന്ന ക്വിസ് മത്സരം 17ന് 2നു വൈറ്റില മെട്രോ സ്റ്റേഷനില്‍ നടക്കും (വിവരങ്ങള്‍ക്ക്: 79076 35399). 17ന് ചിത്രരചനാ മത്സരവും 15 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കു ചെസ് മത്സരവും നടത്തും. ഇന്ന് ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ബോര്‍ഡ് ഗെയിമുകള്‍ നടത്തും.നാളെ സ്റ്റേഡിയം സ്റ്റേഷനില്‍ 2 മുതല്‍ ചെസ് മത്സരം നടത്തും. 15നു മെട്രോ ട്രെയിനുകളില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരച്ചു സമ്മാനിക്കും. 16ന് എസ്‌സിഎസ്‌എംഎസ് കോളജിന്റെ സഹകരണത്തോടെ പൊതുഗതാഗത കോണ്‍ക്ലേവ് നടത്തും. 22 മുതല്‍ 25 വരെ വൈറ്റില സ്റ്റേഷനില്‍ ഫ്ലവര്‍ ആൻഡ് മാംഗോ ഫെസ്റ്റ് ഒരുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group