Home Featured ബെംഗളൂരു : ശക്തിപദ്ധതി വൻവിജയം ; നൂറുകോടി കവിഞ്ഞ് സൗജന്യയാത്ര,ആഘോഷപരിപാടി ഇന്ന്

ബെംഗളൂരു : ശക്തിപദ്ധതി വൻവിജയം ; നൂറുകോടി കവിഞ്ഞ് സൗജന്യയാത്ര,ആഘോഷപരിപാടി ഇന്ന്

ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ ‘ശക്തി’പദ്ധതിയിലൂടെ സർക്കാർ ബസുകളിൽ സൗജന്യ യാത്രകളുടെ എണ്ണം 100 കോടി കഴിഞ്ഞു. കഴിഞ്ഞജൂണിൽ പദ്ധതി ആരംഭിച്ചശേഷം നവംബർ 22 വരെ 100,47,56,184 പേരാണ് സൗജന്യയാത്ര ഉപയോഗപ്പെടുത്തിയത്. കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് ഗാരന്റികളിലൊന്നായ ശക്തി പദ്ധതി കഴിഞ്ഞ ജൂൺ 11-ന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം ചെയ്തത്.അഞ്ചരമാസംകൊണ്ടാണ് സൗജന്യയാത്രകളുടെ എണ്ണം 100 കോടി കടന്നതെന്ന് ഗതാഗതവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ശക്തിപദ്ധതിയുടെ വിജയം ആഘോഷിക്കാൻ സർക്കാർ വെള്ളിയാഴ്ച വിധാൻസൗധയിൽ പരിപാടിക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12-ന് നടക്കുന്ന ആഘോഷപരിപാടിയിലേക്ക് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ പേർ ബി.എം.ടി.സി.യിൽ:കർണാടക ആർ.ടി.സി.യുടെ നാലു കോർപ്പറേഷനുകളിൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.)ബസുകളിലാണ് കൂടുതൽ ആളുകൾ സൗജന്യമായി യാത്രചെയ്തത്. 32,69,60,082 ബസുകളിൽ യാത്രചെയ്തു. കെ.എസ്.ആർ.ടി.സി.യിൽ 30,12,17,350 പേരും നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി.) ബസുകളിൽ 23,37,23,007 പേരും കല്യാണ കർണാടക ആർ.ടി.സി.(കെ.കെ.ആർ.ടി.സി.) ബസുകളിൽ 14,28,55,745 സ്ത്രീകളും സൗജന്യമായി യാത്ര ചെയ്തു.

2397 കോടിയുടെ ടിക്കറ്റ്:പദ്ധതി തുടങ്ങിയശേഷം ആകെയാത്രചെയ്ത 178.6 കോടി യാത്രക്കാരിൽ 56.2 ശതമാനവും സ്ത്രീകളാണ്. 2397 കോടി രൂപയുടെ ടിക്കറ്റാണ് ശക്തിപദ്ധതി പ്രകാരം അനുവദിച്ചത്. കർണാടക ആർ.ടി.സി. 900.2 കോടി രൂപയുടെയും എൻ.ഡബ്ല്യു.കെ.ആർ.ടി.സി. 600.6 കോടി രൂപയുടെയും കെ.കെ.ആർ.ടി.സി. 475.9 കോടി രൂപയുടെയും ബി.എം.ടി.സി. 420.8 കോടി രൂപയുടെയും ടിക്കറ്റുകൾ വിറ്റു.

ഓരോദിവസവും നാല് ആർ.ടി.സി.കളും ചേർന്ന് 1.68 ലക്ഷം ട്രിപ്പുകളാണ് നടത്തുന്നത്. ബുധനാഴ്ച ആകെ 66 ലക്ഷം സ്ത്രീകൾ യാത്രചെയ്തു. ബി.എം.ടി.സി.യിൽ 20.8 ലക്ഷം പേരും കെ.എസ്.ആർ.ടി.സി.യിൽ 20.2 ലക്ഷം പേരും എൻ.ഡബ്ല്യു.കെ.ആർ.ടി.സി.യിൽ 15.12 ലക്ഷം പേരും കെ.കെ.ആർ.ടി.സി.യിൽ 9.8 ലക്ഷം പേരുമാണ് യാത്ര ചെയ്തത്. ഇതിന് മുമ്പ് 41.81 ലക്ഷം സ്ത്രീയാത്രക്കാർ സഞ്ചരിച്ചതായിരുന്നു ഏറ്റവും കൂടുതൽ.

കൂടുതൽ ഫണ്ട് അനുവദിക്കും:ശക്തി ദ്ധതിക്കായി 4000 കോടി രൂപയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ചെലവ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി 2800 കോടി രൂപ വകയിരുത്തിയിരുന്നു. നവംബർ 22 വരെ പദ്ധതിക്കായി ഇതുവരെ 2400 കോടിക്കടുത്ത് ചെലവായി. സാമ്പത്തികവർഷം അവസാനിക്കാൻ നാലുമാസം ബാക്കി നിൽക്കേ 400 കോടി രൂപമാത്രമാണ് ബാക്കിയുള്ളത്. അതിനാൽ പദ്ധതിക്ക് കൂടുതൽ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഡിസംബറിൽ മുഖ്യമന്ത്രിയുമായി യോഗം ചേരുമെന്ന് ഗതാഗതവകുപ്പു മന്ത്രിരാമലിംഗ റെഡ്ഡി പറഞ്ഞു.

ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയിലിന് തുടക്കം

ലുലു മാളില്‍ കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം “സൂപ്പര്‍ ഫ്രൈഡേ’ സെയിലിന് തുടക്കമായി.അഞ്ചു ദിവസം നീളുന്ന ഷോപ്പിംഗ് മാമാങ്കത്തില്‍ മുൻനിര ബ്രാന്‍ഡുകളുടെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് 60 ശതമാനം വരെ ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കും. ലോകമെമ്ബാടുമായി നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണിന്‍റെ ഭാഗമായാണു ലുലു സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്പന നടത്തുന്നത്. 25, 26 തീയതികളില്‍ ലുലു സ്റ്റോറുകളിലെ ഷോപ്പിംഗ് സമയം നീട്ടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group