മുംബൈ:രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചെങ്കിലും നിയമ പ്രാബല്യം തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.നോട്ടുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കുന്നതിനാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്. ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് പിന്‍വലിച്ചത്. അതേസമയം, ഇത് നോട്ട് നിരോധനമല്ലെന്നും നിയമപരമായ സാധുത 2000 രൂപയുടെ നോട്ടിന് തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്കാന് സെപ്റ്റംബര്‍ 30 ആണ് അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളത്.
അതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. തിയതി പിന്നിട്ടാലും എപ്പോള്‍ വേണമെങ്കിലും നോട്ട് കൈമാറ്റം അനുവദിക്കുമെന്നാണ് അതില്‍നിന്നുള്ള സൂചന. നോട്ടുകള്‍ മാറ്റിവാങ്ങുന്നത് ആര്‍ബിഐയുടെ കറന്‍സി മാനേജുമെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ കണക്കനുസരിച്ചാകും സമയപരിധി നീട്ടുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുക.
മിക്കവാറും ബാങ്കുകള്‍ എടിഎമില്‍ ക്രമീകരണം വരുത്തിയിട്ടുള്ളതിനാല്‍ 2000 രൂപയുടെ നോട്ടുകള്‍ ഇനി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള നയമനുസരിച്ചാണ് നടപടിയെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ 2016ലാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് പിരിച്ചു വിട്ട യുവതിയെ പുതിയ പോസ്റ്റ് നല്കി തിരിച്ചുവിളിച്ച് ആമസോണ്‍
സൻഫ്രാന്‍സിസ്കോ: നാല് മാസം മുന്‍പ് ജോലി നഷ്ടമായ വനിതാ ജീവനക്കാരി ആമസോണിലേക്ക് തിരികെയെത്തിയിരിക്കുന്നു. ജനുവരിയില്‍ കമ്ബനി പിരിച്ചുവിട്ടതിന്റെ നിരാശ പെയ്ജ് സിപ്രിയാനി എന്ന യുവതി പങ്കു വെച്ചിരുന്നു. നാല് മാസത്തിന് ശേഷം കമ്ബനിയില്‍ പ്രോഡക്ട്മാര്‍ക്കറ്റിംഗ് മാനേജരായി തിരിച്ചെത്താനായ സന്തോഷത്തിലാണ് പെയ്ജ് ഇപ്പോള്‍. ഇതിനെക്കുറിച്ച് പെയ്ജ് ലിങ്ക്ഡ്ഇന്നില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് വൈറലായിരിക്കുകയാണ് ഇപ്പോള്‍. ജനുവരിയില്‍ പിരിച്ചുവിടുന്നതിന് മുമ്ബ് ഞാന്‍ ഉണ്ടായിരുന്ന അതേ ടീമാണ് സോഷ്യല്‍ മാര്‍ക്കറ്റിംഗ്. ആ ടീമിലേക്ക് തിങ്കളാഴ്ച ഞാന്‍ തിരിച്ചെത്തി.
അതിയായ സന്തോഷമുണ്ട് ഈ തിരിച്ചുവരവില്‍. ഒരു പ്രോഡക്ട്മാര്‍ക്കറ്റിംഗ് മാനേജര്‍ എന്ന നിലയിലാണ് എന്നെ തിരിച്ചെടുത്തിരിക്കുന്നത്. അതിനാല്‍ മുമ്ബത്തേതിനേക്കാള്‍ വ്യത്യസ്തമായ ഒരു ബിസിനസ്സ് ലൈനില്‍ ഇനി മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ കുറിച്ചു. ജനുവരിയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം, പെയ്ജ് തന്റെ സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആമസോണിലെ പിരിച്ചുവിടല്‍ ബാധിച്ച 18,000 ജീവനക്കാരില്‍ ഒരാളാണ് താനെന്നും ഈ അവസ്ഥ ശരിക്കും കഠിനമാണെന്നും കുറിച്ചിരുന്നു.
ആഗോള തലത്തില്‍ താല്കാലിക ജീവനക്കാരെ കൂടാതെ 15.4 ലക്ഷം ജീവനക്കാരുള്ള കമ്ബനിയാണ് ആമസോണ്‍. കമ്ബനി പിരിച്ചുവിടല്‍ നടപടി എടുത്തത് സമ്ബദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയായിരുന്നു. ആമസോണിന്റെ ഏകദേശം ഒരു ശതമാനം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ജാസി നേരത്തെ ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ പരാമര്‍ശിക്കുന്നുണ്ട്. പിരിച്ചുവിടലുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു.
കൂടുതലും ആമസോണിന്റെ റീട്ടെയില്‍ ഡിവിഷനും റിക്രൂട്ടിംഗ് പോലുള്ള ഹ്യൂമന്‍ റിസോഴ്സ് പ്രവര്‍ത്തനങ്ങളിലുമുള്ളവരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരുന്നത്.നേരത്തെ പിരിച്ചുവിടലുകളുടെ സാധ്യത ആമസോണില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും – പാന്‍ഡെമിക് സമയത്ത് വളരെയധികം ആളുകളെ നിയമിച്ചതായി കമ്ബനി സമ്മതിച്ചിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത് – കമ്ബനി മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ്. ആദ്യം, സെയില്‍സ്ഫോഴ്സ് ഇങ്ക് അതിന്റെ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു.
അതിനുശേഷം റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗ് കുറയ്ക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോണ്‍