ഇന്ത്യയില്‍ ഏറ്റവും ജനപ്രിയനായിരുന്ന സൂപ്പര്‍ ഹീറോ ശക്തിമാന്‍ തിരിച്ചുവരുന്നു. ശക്തിമാനെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കുന്ന വിവരം സോണി പിക്‌ചേഴ്‌സാണ് പുറത്ത് വിട്ടത്.
ചിത്രത്തിന്റെ സംവിധായകനായി ബേസില്‍ ജോസഫായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസില്‍ ജോസഫും ശക്തിമാന്‍ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
ബേസിലും സിനിമയുടെ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പോസിറ്റീവായാണ് അവസാനിക്കുന്നതെന്ന് ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ലോകത്തെ പറ്റി ബേസിലിന് നന്നായി അറിയാം. അദ്ദേഹം ശക്തിമാന്റെ വലിയ ഫാനാണ്. ബേസില്‍ ശക്തിമാന്‍ ടീമിനെ നേരത്തെ തന്നെ കണ്ടിട്ടുണ്ട്. സിനിമയുടെ ഭാഗമാകാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ട്.
ഹാര്‍ഡ് വര്‍ക്കോ സ്ട്രഗിളോ ഇല്ലാതെ വന്നയാളാണ്, അന്ന് അതൊക്കെ ചിന്തിക്കാനുള്ള ബോധമുണ്ടായില്ല: ആന്‍ അഗസ്റ്റിന്‍
അദ്ദേഹത്തിന്റേതായ ഒരു സിനിമ വേര്‍ഷന്റെ സ്‌ക്രീന്‍ പ്ലേ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച ശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.
ഹിന്ദി സിനിമയുടെ പൊട്ടെന്‍ഷ്യല്‍ തന്നെ മാറ്റാന്‍ ശേഷിയുള്ള ഫ്രാഞ്ചൈസിയാണ് ശക്തിമാന്‍. അതിനാല്‍ തന്നെ സംവിധായകനെ തെരഞ്ഞെടുക്കുമ്ബോള്‍ ഞങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്.
ശക്തിമാന്‍ എന്ന കഥാപാത്രത്തെ മുകേഷ് ഖന്ന ഓരോ വീട്ടിലും എത്തിച്ചു. ഇന്നത്തെ പ്രേക്ഷകരിലേക്ക് ശക്തിമാനെ വീണ്ടും അവതരിപ്പിക്കുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പല മുന്‍നിര സംവിധായകരോടും ടീം സംസാരിക്കുന്നുണ്ട്. ബേസിലിനാണ് മുന്‍ഗണന. എല്ലാ മീറ്റിങ്ങും പോസിറ്റീവായാണ് അവസാനിക്കുന്നത്.
‘സര്‍ദാറി’ന് ഗംഭീര പ്രതികരണം, റിലീസ് ദിവസം നേടിയത്
തമിഴകത്ത് തുടര്‍ വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തതത്. ബോക്സ് ഓഫീസില്‍ വൻ തരംഗമുണ്ടാക്കാൻ ‘സര്‍ദാറി’ന് കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഗംഭീര തിയറ്റര്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ‘സര്‍ദാര്‍’ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
തമിഴ്‍നാട് ബോക്സ് ഓഫീസില്‍ നിന്ന് ‘സര്‍ദാര്‍’ 6.91 കോടി രൂപയാണ് നേടിയിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ്‍ കുമാര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.
ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
തകര്‍പ്പൻ വിജയങ്ങള്‍ നേടിയ ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്‍ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ കാര്‍ത്തി എത്തിയിരിക്കുന്നത്. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.