കൊച്ചി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിൽ നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്ത് പോലീസ്. അടൂർ കടമ്പനാട് നെല്ലിമുകൽ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടി (42)ക്കെതിരെ ബലാത്സംഗം, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
നടിയും മോഡലുമായ എറണാകുളം സ്വദേശിനിയെ എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. നവംബർ ഇരുപത്തിനാലിനാണ് യുവതി നോർത്ത് പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകുന്നത്.യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാൻ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെടുന്നത്.
തുടർന്ന് വിവാഹ വാഗ്ദാനം നൽകിനടൻ ഗോവിന്ദൻകുട്ടി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഗോവിന്ദൻകുട്ടി യുവതിയെ മർദിച്ചെന്നും പരാതിയിൽ പറയുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻകുട്ടി ഭീഷണിപ്പെടുത്തുകായും ചെയ്തിട്ടുണ്ട്. എ ബി സി മലയാളം യൂട്യൂബ് വാർത്താ ചാനൽ എംഡി കൂടിയാണ് ഗോവിന്ദൻകുട്ടി.
പത്തൊമ്ബതുകാരിയുടെ ആത്‌മഹത്യ ; ഉമ്മയുടെ പിതാവിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്‌തു
കോഴിക്കോട്: കുറിപ്പ് എഴുതി വച്ച് കൊയിലാണ്ടി സ്വദേശിനിയായ 19കാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് 62 കാരനായ ഇയാളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന കാലം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.പെണ്‍കുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്‌തതിന് ശേഷമാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ 17-ാം തീയതി ഉച്ചയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം മറ്റാരെയും അറിയിക്കാതെ പെണ്‍കുട്ടിയുടെ ഉമ്മ വടകരയിലുള്ള ഇവരുടെ പിതാവിനെ വിളിച്ച് വരുത്തുകയായിരുന്നു.ഇയാള്‍ എത്തി പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നാണ് മാതാവ് നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടിയുടെ ആത്‌മഹത്യ കുറിപ്പ് ഉമ്മയുടെ പിതാവ് എടുത്ത് മാറ്റി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അങ്ങനെ ഒരു കുറിപ്പില്ല എന്നായിരുന്നു അവര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.എന്നാല്‍ വിശദമായ പരിശോധനയില്‍ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്‌മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. കൊയിലാണ്ടി സി ഐ എന്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം