കോഴിക്കോട്: കോഴിക്കോട് സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസന്വേഷണം ഊര്‍ജിതം. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടൻ ശാസ്ത്രീയ പരിശോധനക്കായി അയക്കും. പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ ശേഖരിച്ചത്. കൂടുതൽ വ്യക്തതക്ക് വേണ്ടി സമീപത്തെ കൂടുതൽ ദൃശ്യങ്ങൾ കൂടി ശേഖരിക്കണമെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാർക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പന്തീരാങ്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് ഉടൻ തന്നെ ശാസ്ത്രീയ പരിശോധനക്കായി അയക്കും. വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാൾ അധികൃതരിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാൾ കോഴിക്കോട്ടുകാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും കൈമാറാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രവാചകനെക്കുറിച്ച് ഉപന്യാസ മത്സരം നടത്തിയ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം; ലക്ഷ്യം മതപരിവര്‍ത്തനമെന്ന്
ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവാചകനെക്കുറിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ച പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്. മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധവുമായി ഇവര്‍ സ്കൂളിലേക്കെത്തിയത്. പ്രിന്‍സിപ്പലിനെതിരെ രോഷാകുലരായി മുദ്രാവാക്യം വിളിച്ച രക്ഷിതാക്കള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ കയറി ബഹളംവെച്ചു.
‘എല്ലാ മാസവും ഇത്തരത്തിലുള്ള ഒന്നോ രണ്ടോ ഉപന്യാസ മത്സരങ്ങള്‍ നടത്താറുണ്ട്. കനകദാസനെയും പുരന്ദരദാസനെയും മറ്റ് വ്യക്തിത്വങ്ങളെയും കുറിച്ച് മുമ്ബും മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ വ്യക്തികളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് മത്സരങ്ങള്‍ നടത്തുന്നത്’- പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്ലാമിനെ പ്രോത്സാഹിപ്പിക്കുക എന്നത് പ്രിന്‍സിപ്പലിന്റെ ഉദ്ദേശ്യമായിരുന്നില്ലെന്ന് സ്കൂളിലെ മറ്റൊരു അധ്യാപകന് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഗദാഗിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. സംഭവം സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹം കത്തെഴുതിയെന്നാണ് വിവരം. ‘ഇത്തരം മത്സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലറുകളൊന്നും ഉണ്ടായിരുന്നില്ല. 43 ഓളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വാല്മീകി ജയന്തിയും കനക ജയന്തിയും മറ്റ് പരിപാടികളും സ്കൂളില്‍ നടന്നിരുന്നു. എന്നാല്‍ അവ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിരുന്നു. ഉപന്യാസ മത്സരം നടത്താനുള്ള നിര്‍ദേശം ഇല്ലായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാന്‍ പ്രിന്‍സിപ്പല്‍ പുസ്തകങ്ങളും നല്കി’- പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.