Home Featured സിദ്ദിഖ് നമ്ബര്‍ വണ്‍ ക്രി മിനല്‍, മോളേ. എന്ന് വിളിച്ചാണ് സമീപിച്ചത്, ലൈംഗികമായി പീ ഡിപ്പിച്ചു; യുവനടി

സിദ്ദിഖ് നമ്ബര്‍ വണ്‍ ക്രി മിനല്‍, മോളേ. എന്ന് വിളിച്ചാണ് സമീപിച്ചത്, ലൈംഗികമായി പീ ഡിപ്പിച്ചു; യുവനടി

തൊഴിലിടങ്ങളിലും സൈബർ ഇടങ്ങളിലും താൻ അനുഭവിച്ച ശാരീരിക, മാനസിക പീഡനങ്ങളെ കുറിച്ച്‌ തുറന്നു പറഞ്ഞ നടിയാണ് രേവതി സമ്ബത്ത്.ഇപ്പോഴിതാ നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്ബത്ത്. മോഡലിംഗ് പോലും ഞാൻ ആ സമയത്ത് തുടങ്ങിയിട്ടില്ല. സിനിമ മേഖലയെ കുറിച്ച്‌ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഗോഡ് ഫാദറൊന്നും നമ്മുക്കില്ലല്ലോ. ഞാൻ ഒറ്റയ്ക്കാണ് പോയത്.പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് മോശം അനുഭവം ഉണ്ടാകുന്നത്. ഫേസ്ബുക്കില്‍ മെസേജ് അയക്കുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. ആ അക്കൗണ്ട് വഴി പലർക്കും ഇയാള്‍ മെസേജ് അയച്ചിട്ടുണ്ട്.

പിന്നീട് സിദ്ദിഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല.അവിടെ വെച്ചാണ് ലൈം ഗികമായി എന്നെ പീ ഡിപ്പിക്കുന്നത്. അയാള്‍ ഇന്ന് പറയുന്ന പല കാര്യങ്ങളും പച്ചക്കള്ളമാണ്. അയാള്‍ അടി ക്കുകയും ഇ ടിക്കുകയും ചെയ്തു. അയാളെന്നെ പൂട്ടിയിട്ടു.

അവിടെ നിന്ന് രക്ഷപ്പെട്ടതാണ്. അവിടെ നിന്ന് ഇറങ്ങിയോടി ഒരു ഓട്ടോയില്‍ കയറി പോകുകയായിരുന്നു ഞാൻ. പക്ഷെ ഞാൻ പോകുമ്ബോള്‍ അയാള്‍ പറഞ്ഞത് നീ എവിടെ പോയി പറഞ്ഞാലും ആരും നിന്നെ വിശ്വസിക്കാൻ പോകുന്നില്ലെന്നാണ്. ശരിയാണ്, ആരും വിശ്വസിച്ചിട്ടില്ല.ആ ഹോട്ടലില്‍ നിന്ന പലർക്കും ഇത് അറിയാം, സ്ഥിരമായി ഇത് നടക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഈ സംഭവം കഴിഞ്ഞിട്ടും അയാള്‍ ഒരു ഉളുപ്പുമില്ലാതെ എന്റെ മുൻപില്‍ വന്ന് നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞാൻ ഇതിനെ കുറിച്ച്‌ തുറന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ആ കുട്ടിയുടെ വസ്ത്രം ശരിയായിരുന്നില്ലെന്നും അത് ശരിയായി ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. ‘

കുട്ടീടെ ഡ്രസിങ് ശരിയല്ലായിരുന്നു, നല്ല ആളുകളൊക്കെ വരുന്നതല്ലേ, അതുകൊണ്ട് ആ ഡ്രസ് നേരെയിടു എന്ന കമന്റാണ് പറഞ്ഞത്.സിദ്ദിഖ് നമ്ബർ വണ്‍ ക്രി മിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രി മിനലിനെ കാണാം.ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്‌നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച്‌ ഞാൻ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.2019-ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാൻ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍നിന്നു തന്നെ മാറ്റിനിർത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത് എന്നുമാണ് രേവതി സമ്ബത്ത് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്

25 കിലോ സ്വര്‍ണാഭരങ്ങള്‍ അണിഞ്ഞ് തിരുപ്പതി ക്ഷേത്രദര്‍ശനം; നാലംഗ കുടുംബം എത്തിയത് പൂനെയില്‍ നിന്നും; വൈറലായി ചിത്രങ്ങള്‍

കിലോക്കണക്കിന് സ്വർണാഭരണങ്ങള്‍ അണിഞ്ഞുകൊണ്ട് തിരുപ്പതി ക്ഷേത്രദർശനം നടത്തി നാലംഗ കുടുംബം. പൂനെയില്‍ നിന്നുള്ള കുടുംബമാണ് 25 കിലോയുടെ സ്വർണാഭരണങ്ങള്‍ ധരിച്ച്‌ ക്ഷേത്രത്തിലെത്തിയത്.ക്ഷേത്രത്തിലെത്തിയ ഇവരുടെ ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും കുട്ടിയും ആണ് ഇത്തരത്തില്‍ വൈറലായിരിക്കുന്നത്. വെള്ള മുണ്ടും ബനിയനും ധരിച്ച്‌ വന്നിട്ടുള്ള പുരുഷന്മാരുടെ കഴുത്തില്‍ കനത്തിലുളള് കയർ പോലെയുള്ള ഒന്നിലധികം മാലകള്‍ കാണാം.

സ്വർണനിറത്തിലുള്ള സാരി ധരിച്ച സ്ത്രീ കല്യാണപ്പെണ്ണിനെപോലെ നിറയെ ആഭരണങ്ങള്‍ ധരിച്ച്‌ ഒരുങ്ങിയാണ് വന്നിരിക്കുന്നത്.ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ, നിരവധി കമന്റുകളാണ് വരുന്നത്. എല്ലാം ആദായ നികുതി വകുപ്പ് കാണുന്നുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. അമ്ബലത്തില്‍ വരുമ്ബോള്‍ അല്‍പ്പം ഔചിത്യം കാണിച്ചൂടെ എന്നായിരുന്നു മറ്റ് ചില കമന്റുകള്‍. ക്ഷേത്രത്തില്‍ ഫോട്ടോ ഷൂട്ടിന് വന്നതാണെന്ന് തോന്നുവെന്നും കമന്റുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group