നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ന്യൂഡല്‍ഹിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും പ്രകമ്ബനം.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.25 നും 2.51-നുമാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്. ആദ്യ ചലനം റിക്ടര്‍ സ്കെയിലില്‍ 4.6ഉം രണ്ടാമത്തേത് 6.2ഉം രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് രാജ്യതലസ്ഥാനത്തടക്കം ശക്തമായ പ്രകമ്ബനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്ബനമുണ്ടായി.
ഭയപ്പെട്ട ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി പോലീസിന്റെ ആസ്ഥാനമന്ദിരത്തില്‍ ഉണ്ടായിരുന്നവരടക്കം ഭയന്ന് പുറത്തിറങ്ങിയെന്ന് വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ടുചെയ്തു. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഢവ്യ അടക്കമുള്ളവര്‍ നിര്മാണ് ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അതിനിടെ, നേപ്പാളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വാര്‍ത്താ ഏജൻസികള്‍ പുറത്തുവിട്ടിട്ടുണ്ട്.
ബോംബെ ഐ.ഐ.ടി ഹോസ്റ്റലിലെ ‘വെജിറ്റേറിയൻ ഒണ്‍ലി’ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിക്ക് 10,000 രൂപ പിഴ
ബോംബെ ഐ.ഐ.ടി ഹോസ്റ്റലില്‍ ഭക്ഷണ വിവേചനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ‘വെജിറ്റേറിയൻ ഒണ്‍ലി’ ടേബിളില്‍ ഇരുന്ന് മാംസാഹാരം കഴിച്ച വിദ്യാര്‍ഥിക്ക് ഐ.ഐ.ടി മെസ് കൗണ്‍സില്‍ 10,000 രൂപ പിഴയിട്ടു.ഐ.ഐ.ടിയില്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് പ്രത്യേകമായി തീൻമേശകള് ഒരുക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു.ഹോസ്റ്റല്‍ മെസ്സില്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മാത്രമായി പ്രത്യേകമായി ഇരിപ്പിടം ഒരുക്കിയ അധികൃതരുടെ നടപടി വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഓരോ മെസ്സിലെയും നിശ്ചിത തീൻമേശകളാണ് വെജിറ്റേറിയൻ ഒണ്‍ലി ആക്കിയത്. ഇവിടെയിരുന്ന് നോണ്‍-വെജ് കഴിച്ചാല്‍ പിഴയീടാക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.
ഇതിനെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. കാന്റീനില്‍ വിവിധ തരം ഭക്ഷണക്കാര്‍ക്ക് പ്രത്യേകം ഇരിപ്പിടമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വെജിറ്റേറിയൻ കഴിക്കുന്നവര്‍ക്ക് മാത്രം പ്രത്യേകം ഇരിപ്പിടം ഒരുക്കിയത് മന:പൂര്‍വം വിഭാഗീയത സൃഷ്ടിക്കാനായാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഏതാനും വിദ്യാര്‍ഥികള്‍ വെജിറ്റേറിയൻ-ഒണ്‍ലി ടേബിളില്‍ ഇരുന്ന് നോണ്‍-വെജ് ഭക്ഷണം കഴിച്ചിരുന്നു. വെജിറ്റേറിയൻ കഴിക്കുന്ന ഏതാനും വിദ്യാര്‍ഥികളും ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
നോണ്‍-വെജ് കഴിക്കാൻ നേതൃത്വം നല്കിയ വിദ്യാര്ഥികളിലൊരാള്ക്കാണ് മെസ്സ് കൗണ്‍സില്‍ 10,000 രൂപ പിഴയിട്ടിരിക്കുന്നത്.വെജിറ്റേറിയൻ ടേബിളില്‍ ഇരുന്ന് നോണ്‍-വെജ് ഭക്ഷണം കഴിച്ച വിദ്യാര്‍ഥി ഹോസ്റ്റല്‍ നിയമങ്ങള്‍ ലംഘിച്ചതായും മന:പൂര്‍വം സമാധനാന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് മെസ്സ് കൗണ്‍സിലിന്റെ വാദം. ഇതേ ‘കുറ്റം’ ചെയ്ത മറ്റ് രണ്ട് വിദ്യാര്‍ഥികളെ കണ്ടെത്തുമെന്നും പറഞ്ഞിട്ടുണ്ട്.