Home Featured ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ് ജാഗ്രതാ നിർദേശം

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ് ജാഗ്രതാ നിർദേശം

പുതുവര്‍ഷ ദിനത്തില്‍ ലോകത്തെ ആശങ്കയിലാക്കി ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നിലനില്‍ക്കുകയാണ്.തീരപ്രദേശത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യം ഭൂചലനമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ച്ചലനങ്ങള്‍. 36,000 ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. സുനാമി മുന്നറിയിപ്പ് കൂടി അധികൃതര്‍ നല്‍കിയതോടെ തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പലായനം ചെയ്തു. 5 മീറ്റര്‍ ഉയരത്തില്‍വരെ ത്തിരമാലകള്‍ അടിച്ചേക്കുമെന്നാണ് നിഗമനം.

സുസു നഗരത്തില്‍ സുനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്അതേസമയം, ഭൂചലനത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തകര്‍ന്ന വീടുകളില്‍ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആണവനിലയങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ജപ്പാനിലെ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 2011ല്‍ ജപ്പാനെ നടുക്കിയ ഭൂകന്പത്തില്‍ ഹുക്കുഷിമ ആണവനിലയത്തിന് അടക്കം കേടപാടുകള്‍ സംഭവിച്ചിരുന്നു.

സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം; സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമാകും

സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനങ്ങളുടെ സാമ്ബത്തിക നില പരിശോധിച്ച്‌ മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി.സൗജന്യങ്ങള്‍ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group