ചൈനയിലുണ്ടായ വൻ ഭൂകമ്ബത്തില്‍ 111 പേര്‍ മരിച്ചു. 230ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അര്‍ധരാത്രി 11.59ന് ചൈനയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് ഭൂകമ്ബമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഗാൻസു- ക്വിൻഹ പ്രവിശ്യകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രം. സാല സ്വയംഭരണ കൗണ്ടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ലിയുഗൗ ടൗണ്‍ഷിപ്പിലാണ് പ്രഭവകേന്ദ്രം.
വൈദ്യുതി, വെള്ളം, ഗതാഗതം, വാര്‍ത്താവിനിമയ സംവിധാനം അടക്കമുള്ളവ താറുമാറായി. മലനിരകളുള്ള മേഖലയും കടുത്ത തണുപ്പും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിവരം. മൈനസ് 10 ഡിഗ്രി സെല്‍ഷ്യല്‍സ് ആണ് താപനില.കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തനത്തിന് അയക്കാൻ പ്രസിഡന്‍റ് ഷീ ജിപിങ് നിര്‍ദേശം നല്‍കി. അഗ്നിശമനസേനയുടെ 580തോളം സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്. ഇതോടൊപ്പം അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താൻ പരിശീലനം നേടിയ നായ്കളെയും ഉപയോഗിക്കുന്നുണ്ട്.
കന്യാകുമാരിയില്‍ നിന്നും കാശിക്ക് നേരിട്ട് ട്രെയിൻ; ഞായറാഴ്ച സര്‍വീസ് തുടങ്ങി
കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് നേരിട്ട് ട്രെയിൻ സര്‍വീസ് തുടങ്ങി. കാശി വിശ്വനാഥ നഗരത്തിനും കന്യാകുമാരിക്കും ഇടയില്‍ നടത്തുന്ന െട്രയിൻ സര്‍വീസ് (കാശി തമിഴ് സംഗമം എക്സ്‌പ്രസ്) ഞായറാഴ്ചയാണ് സര്‍വീസ് തുടങ്ങിയത്.നിലവില്‍ രണ്ട് െട്രയിൻ മാറിക്കറിയാലേ അവിടെ എത്താൻ കഴിയുമായിരുന്നുള്ളൂ. രാവിലെ കന്യാകുമാരിയില്‍നിന്ന് കയറിയാല്‍ രണ്ടാംദിനം രാവിലെ കാശിയിലെത്താം.ട്രെയിൻ നമ്ബര്‍: 16367 കന്യാകുമാരി- കാശി. െട്രയിൻ നന്പര്‍: 16368 കാശി-കന്യാകുമാരി എന്നിവയാണ് സര്‍വീസുകള്‍. മധുര, തഞ്ചാവൂര്‍, കാഞ്ചീപുരം, അലഹബാദ്, ബനാറസ്, വാരണാസി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
കഴിഞ്ഞവര്‍ഷം കാശിയില്‍ തുടങ്ങിയ കാശി തമിഴ് സംഗമത്തിന്റെ രണ്ടാംപതിപ്പ് ഡിസംബര്‍ 17 മുതല്‍ 30 വരെ നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിൻ സര്‍വീസ്. ഇനി തുടര്‍ച്ചയായി എല്ലാ ആഴ്ചയിലും സര്‍വീസ് ഉണ്ടാകും. ബനാറസില്‍നിന്ന് ഡിസംബര്‍ 24 -നും (ഞായറാഴ്ചകളില്‍) കന്യാകുമാരിയില്‍നിന്ന് 28-നും (വ്യാഴാഴ്ചകളില്‍) സര്‍വീസ് ആരംഭിക്കും. സാധാരണ ടിക്കറ്റ് ചാര്‍ജാണ്. സ്‌ളീപ്പറിന് പുറമേ സെക്കൻഡ് എ.സി., തേര്‍ഡ് എ.സി. കോച്ചുകളുമുണ്ട്.