മംഗ്ളുറു: ദേശീയ പാത 66ല്‍ തൊക്കോട്ടിനടുത്ത് കല്ലാപ്പില്‍ ഞായറാഴ്ച രാത്രി അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.തൊക്കോട്ടു നിന്ന് മംഗ്ളൂറിലേക്ക് പോവുകയായിരുന്ന ഇനോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞിരുന്നു. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന ഹ്യുന്‍ഡായ് കാര്‍, ഇനോവയുമായി കൂട്ടിയിടിക്കാതിരിക്കാന്‍ സഡന്‍ ബ്രേക് ചവിട്ടി.
ഇതിനിടയില്‍ കാര്‍ യു ടേണ്‍ എടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂടറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും കൂട്ടിയിടിക്കുകയായിരുന്നു’, വൃത്തങ്ങള്‍ പറഞ്ഞു.സ്‌കൂടര്‍ യാത്രക്കാരനായ കാസര്‍കോട് സ്വദേശി തരുണിനാണ് പരിക്കേറ്റത്. മൂന്ന് വാഹനങ്ങളില്‍ ഇടിച്ച ഹ്യുന്‍ഡായ് കാര്‍ ഓടിച്ചിരുന്ന സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥി അമൃതിനും കാറിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു.അപകടത്തിന് ഇടയാക്കിയ ഇനോവ കാര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഇനോവയുടെ അമിത വേഗതയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറുമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മംഗ്ളുറു സൗത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തി.
ഡ്രൈവര്‍ മൊബൈലില്‍ നോക്കി ; ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
ഡ്രൈവര്‍ മൊബൈലില്‍ നോക്കി ; ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യംബെംഗളൂരു കിംസ് ആശുപത്രിയില്‍ നഴ്‌സാണ് ആശ. മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടെ ടാങ്കര്‍ ഡ്രൈവര്‍ യുവതിയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ടാങ്കര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.