Home Featured കര്‍ണാടകയില്‍ മൂന്നു മാസത്തിനകം ഏഴു സര്‍വകലാശാലകള്‍

കര്‍ണാടകയില്‍ മൂന്നു മാസത്തിനകം ഏഴു സര്‍വകലാശാലകള്‍

ബംഗളൂരു: സംസ്ഥാനത്ത് മൂന്നു മാസത്തിനകം ഏഴു പുതിയ സര്‍വകലാശാലകളുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത് നാരായണ്‍ പറഞ്ഞു. ദാവന്‍ഗരെ പഞ്ചമശാലി മഠത്തില്‍ നടന്ന തൊഴില്‍മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏഴ് എന്‍ജിനീയറിങ് കോളജുകള്‍ ഐ.ഐ.ടി മാതൃകയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് തൊഴില്‍സാധ്യത വര്‍ധിപ്പിക്കും. വിദേശ സര്‍വകലാശാലകളുമായി യോജിച്ചുള്ള പദ്ധതികള്‍ വിദ്യാര്‍ഥികളുടെ കഴിവ് ഉയര്‍ത്താനും തൊഴില്‍സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group