ഏഴ് സുപ്രധാന മാറ്റങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് നിലവില്‍ വരികയാണ്. എസ്ബിഐ എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങള്‍ ഇവയൊക്കെ…
എസ്ബിഐയിലെ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖയില്‍ നിന്നോ എ.ടി.എമ്മുകളില്‍ നിന്നോ സൗജന്യമായി പണം പിന്‍വലിക്കാവുന്നത് ഇനി നാല് തവണ മാത്രമായിരിക്കും. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. ഇതര ബാങ്കുകളുടെ എടിഎമ്മുകളിലും നിന്നുള്ള പണം പിന്‍വലിക്കലിന് പുതിയ നിരക്ക് ബാധകമാണ്. എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെയാണ് ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
ഒരു വര്‍ഷം പത്ത് ചെക്ക് ബുക്കുകള്‍ മാത്രമാകും ഇനി ഉണ്ടാകുക.
ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു വര്‍ഷം നല്‍കുന്ന സൗജന്യ ചെക്ക് ബുക്കുകള്‍ പത്ത് എണ്ണം മാത്രമാവും. കൂടുതല്‍ ചെക്ക് ലീഫ് വേണ്ടവര്‍ പണം നല്‍കണം. 10 ചെക്ക് ലീഫിന് 40 രൂപയും ജിഎസ്ടിയും 25 എണ്ണത്തിന് 75 രൂപയും ജിഎസ്ടിയും ഈടാക്കും.അടിയന്തിര ആവശ്യത്തിനുള്ള ചെക്കിന് 10 ലീഫിന് 50 രൂപയും ജിഎസ്ടിയും നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ നിരക്കുകള്‍ ബാധകമല്ല.
എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ന് മുതല്‍ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. എല്‍പിജി വിലവര്‍ധന സംബന്ധിച്ച് എണ്ണക്കമ്ബനികള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കും.കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഇന്ന് മുതല്‍ ഉയര്‍ന്ന ടി.ഡി.എസ് ഈടാക്കാനാണു തീരുമാനം. വര്‍ഷം 50,000 രൂപയ്ക്കു മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇതു ബാധകം.