ന്യൂഡല്‍ഹി: വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തി കേന്ദ്രം.ഏഴു ദിവസത്തിനുശേഷം ഇവര്‍ കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്. പരിശോധനയില്‍ പോസിറ്റീവ് ആണെങ്കില്‍, അവരെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവരുടെ സാന്പിളുകള്‍ ജീനോം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും. രാജ്യത്ത് ഒമിക്രോണും കോവിഡും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചൊവ്വാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
ഇന്നത്തെ വിശദമായ കോവിഡ് കണക്കുകൾ പരിശോധിക്കാം
കർണാടക
ഇന്ന് ഡിസ്ചാർജ് : 505
ആകെ ഡിസ്ചാർജ് : 2962548
ഇന്നത്തെ കേസുകൾ : 8449
ആകെ ആക്റ്റീവ് കേസുകൾ : 30113
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 38362
ആകെ പോസിറ്റീവ് കേസുകൾ : 3031052
ഇന്നത്തെ പരിശോധനകൾ : 203260
ആകെ പരിശോധനകൾ: 57329915
ബെംഗളൂരു നഗര ജില്ല
ഇന്നത്തെ കേസുകൾ : 6812
ആകെ പോസിറ്റീവ് കേസുകൾ: 1283186
ഇന്ന് ഡിസ്ചാർജ് : 352
ആകെ ഡിസ്ചാർജ് : 1241398
ആകെ ആക്റ്റീവ് കേസുകൾ : 25370
ഇന്ന് മരണം : 3
ആകെ മരണം : 16417