ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സന്‍ ഉല്‍പാദനം നിര്‍ത്തുന്നു.വാക്സിന്‍ സ്റ്റോക്ക് 200 മില്യണ്‍ ഡോസ് കടന്നതോടെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദനം നിര്‍ത്തിയത്.
ഞങ്ങള്‍ക്ക് 200 മില്യണ്‍ ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്. അതിനാല്‍ ഉല്‍പാദനം നിര്‍ത്തുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അദാര്‍ പൂനാവാല പറഞ്ഞു. ടൈംസ് നെറ്റ്‍വര്‍ക്കിന്റെ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിയതോടെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്സിന്‍ സ്റ്റോക്ക് കുന്നുകൂടിയത്. കോവിഡിനൊപ്പം ജീവിക്കുകയെന്ന നയത്തിലേക്ക് ലോകരാജ്യങ്ങള്‍ മാറിയതോടെ ബൂസ്റ്റര്‍ ഡോസെടുക്കാനും ആളുകള്‍ കാര്യമായി താല്‍പര്യം കാണിക്കുന്നില്ല.
അതേസമയം, ബൂസ്റ്റര്‍ ഡോസിന്റെ ഇടവേള കുറക്കണമെന്ന ആവശ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള ഒമ്ബത് മാസത്തില്‍ നിന്നും ബൂസ്റ്റര്‍ ഡോസിന്റെ കാലാവധി ആറ് മാസമായി കുറക്കണമെന്നാണ് ആവശ്യം