ബെംഗളൂരു: കർണാടകയിലെ ഒരു വിചിത്ര കള്ളനെക്കുറിച്ചാണ് ഇപ്പോള്‍ ആ നാട്ടുകാരുടെ ചർച്ച. കഴിഞ്ഞകുറച്ച് ദിവസമായി അസാധാരണമായ ഒരു മോഷണമാണ് നടക്കുന്നത്.കർണാടകയിലെ കൊപ്പല്‍ ജില്ലയിലെ ഗംഗാവതി പട്ടണത്തില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മാത്രം മോഷ്ടിക്കാൻ നടക്കുന്ന വിചിത്ര കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കള്ളൻ നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കുകയാണെന്ന് തന്നെ പറയാം.പരാതി വ്യാപകമായതോടെ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഗംഗാവതി ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതി അടിവസ്ത്രങ്ങല്‍ മേഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.അജ്ഞാതൻ രാത്രിയില്‍ വീടുകളുടെ മതിലുകള്‍ ചാടിക്കടന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.നഗരത്തിലെ പ്രധാന റെസിഡൻഷ്യല്‍ ഏരിയയായ സി.ബി.എസ് പ്രദേശത്ത് നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ മൂന്ന് നാല് ദിവസമായി മോഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് താമസക്കാർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പ്രതികള്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. ആവർത്തിച്ചുള്ള സംഭവങ്ങള്‍ സ്ത്രീകളില്‍ ആശങ്ക വർധിപ്പിച്ചു. ‘സൈക്കോ’യാണ് സംഭവത്തിനു പിന്നിലെന്നാണ് സ്ത്രീകള്‍ അഭിപ്രായപ്പെടുന്നത്. ഇത് ആശങ്കയും വർധിപ്പിക്കുന്നു.മറ്റൊരു സംഭവത്തില്‍ സ്ത്രീകളെ അസ്വസ്ഥരാക്കിയ വിചിത്രമായ മോഷണങ്ങള്‍ 2025 സെപ്റ്റംബർ 30 ന് ഹുബ്ബള്ളി സിറ്റിയില്‍ നടന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം, മോഷ്ടിച്ച വസ്ത്രങ്ങള്‍ അയാള്‍ അവരുടെ വീടുകളില്‍ ഉപേക്ഷിക്കാറുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സംഭവത്തില്‍ ബെംഗളൂരുവിലെ ഹെബ്ബഗോഡി പോലീസ് 23 വയസ്സുള്ള ഒരു യുവാവിനെ അറസ്റ്റ് ചെയ്തു.