നടി രഞ്ജുഷ മേനോന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമ – സീരിയല്‍ ലോകം. കഴിഞ്ഞദിവസമാണ് താരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രഞ്ജുഷയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടല്‍ മാറുന്നതിന് മുൻപ് തന്നെ സീരിയല്‍ മേഖലയില്‍ നിന്ന് മറ്റൊരു മരണവാര്‍ത്ത കൂടി എത്തുകയാണ്.സീരിയല്‍ നടി ഡോ.പ്രിയ മരണപ്പെട്ടതായി ടെലിവിഷൻ താരം കിഷോര്‍ സത്യ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് കിഷോര്‍ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗര്‍ഭിണിയായിരുന്നുവെന്നും കിഷോര്‍ കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:മലയാള ടെലിവിഷൻ മേഖലയില്‍ നൊമ്ബരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി.ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. എട്ട് മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐ സി യുവിലാണ്.മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു.ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്ബുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭര്‍ത്താവിന്റെ വേദന…ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്ബോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി.
ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്ബോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി.എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു….ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍…രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുൻപ് അടുത്ത ഒന്നുകൂടി….35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്ബോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല….ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും…അറിയില്ല….അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ….
ഉള്ളിക്കു പിന്നാലെ സവാള വിലയും കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. ചെറിയ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നു. രണ്ടാഴ്ച മുമ്ബ് വരെ 35 രൂപയില്‍ താഴെയായിരുന്ന ഒരു കിലോ സവാളയുടെ വില ഒറ്റയടിക്ക് 70 രൂപ വരെയെത്തി.അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. ന്യൂഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 25 മുതല്‍ 30 രൂപയായിരുന്ന ഉള്ളി വില നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ കിലോയ്ക്ക് 60 രൂപ വരെയായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ വില നൂറ് കടക്കുമെന്നാണ് വിലയിരുത്തല്‍. മുംബൈയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തി.
ഇതോടെ ഉള്ളി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തമാകുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍, ഉള്ളി വില തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ച അനുഭവങ്ങള്‍ രാഷ്ട്രീയ നേതൃത്വം മറക്കാനിടയില്ല.കുതിച്ചുയരുന്ന വിലയ്ക്ക് കാരണം വിതരണത്തിലെ കുറവാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മഴയും ഉള്ളിയുടെ സ്റ്റോക്കിനെ ബാധിച്ചിട്ടുണ്ട്.
അതിനിടെ സര്‍ക്കാര്‍ അടുത്തിടെ ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില 800 ഡോളറായി നിശ്ചയിക്കുകയും, ബഫര്‍ സ്റ്റോക്കുകള്‍ക്കായി 2 ലക്ഷം ടണ്‍ ഉള്ളി അധിക സംഭരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. മണ്ടിയില്‍ നിന്ന് 60-65 രൂപയ്ക്ക് ഉള്ളി സംഭരിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ വില കൂട്ടിയതോടെ ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് ആഗ്രയില്‍ നിന്നുള്ള വ്യാപാരികള്‍ പറയുന്നു.