ടിവി സീരിയല്‍ താരം വർധിനി യെല്ലാരേമാട്ട് എന്ന വീണയുടെ വീട്ടില്‍ കാമുകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 25-കാരനായ ദളിത് യുവാവാണ് മരിച്ചത്.ബെംഗളൂരുവിലെ മാണ്ഡി ലേ ഔട്ടിലെ സികെ പാളയിലാണ് സംഭവം. നടിയുടെ ശല്യം സഹിക്കവയ്യാതെയാണ് യുവാവ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അവനെ അവള്‍ വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി അവർ പറഞ്ഞു. മരിച്ച മദൻ ഒരു ഇവൻ്റ് മാനേജ്മെന്റ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ഒരുവർഷമായി ഇവർ ലിവിൻ റിലേഷനിലാണ്. വിവാഹത്തിന് നിർബന്ധിച്ചിരുന്ന യുവതി അവനെ ഭീഷണിപ്പെടുത്താൻ കൈത്തണ്ടയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ വീട്ടിലെത്തിയാണ് അവർ സ്വന്തമായി മുറിവേല്‍പ്പിച്ചത്.ഇവരുടെ മുറിയില്‍ നിന്ന് ബ്രീസർ ബോട്ടിലുകള്‍ പൊലീസ് കണ്ടെത്തി. ടോയ്ലെറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 112ലാണ് നടി പൊലീസിനെ വിവരം അറിയിച്ചത്. മദന്റെ കാലുകള്‍ തറയില്‍ തട്ടിയിരുന്നതിനാല്‍ യുവാവ് ജീവനോടെയുണ്ടെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്ന് നടി പറഞ്ഞതായി പൊലീസ് അറിയിച്ചു. വീട്ടില്‍ ഒരു പാർട്ടി നടത്തിയിരുന്നുവെന്നും മദൻ പോയെന്നാണ് കരുതിയതെന്നും അവർ മാെഴിനല്‍കി. 8.30നാണ് മൃതദേഹം കാണുന്നതെന്നും നടി പറഞ്ഞു.
ഒരു സീരിയല്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ആ സമയത്ത് നടിക്ക് മറ്റൊരു റിലേഷനുണ്ടായിരുന്നു. ഇവരുടെ ദൂതനായിരുന്ന മദൻ പിന്നീട് വീണയുടെ കാമുകനാവുകയായിരുന്നു. നേരത്തെ ഇരുവരും ചേർന്ന് വീണയുടെ മുൻ കാമുകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്തിരുന്നു.
പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; സ്ത്രീത്വത്തെ അപമാനിക്കല്‍ കേസ് ഹൈകോടതി റദ്ദാക്കി
പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിക്കല്‍ കേസ് ഹൈകോടതി റദ്ദാക്കി.എളമക്കര സ്വദേശി എസ്.വി. പരമേശ്വര അയ്യർക്കെതിരെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ നിലവിലുള്ള കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.2018 ഏപ്രിലില്‍ പരാതിക്കാരിയുടെ സ്ഥാപനത്തിന് മുന്നില്‍ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച് കടയുടമയായ സ്ത്രീ എറണാകുളം സിറ്റി പൊലീസ് കമീഷണർക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ വാക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ മാത്രമാണ് ബന്ധപ്പെട്ട കേസ് നിലനില്‍ക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി നല്‍കിയ അധിക മൊഴിയിലും ഹരജിക്കാരൻ ഉപയോഗിച്ച വാക്ക് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.