ദുബായ്: സാനിയ മിർസയുടെയും ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്‍റെയും വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിൽ പാക്കിസ്ഥാൻ നടി ആയിഷ ഒമർ എന്ന പേരും ചര്‍ച്ചയാകുകയാണ് സൈബര്‍ ലോകത്ത്. സാനിയയുടെ ഉദ്ദേശം വ്യക്തമാകാത്ത ചില സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സാനിയ ഷൊയ്ബ് ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. ഇപ്പോള്‍ ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മുന്‍ പാക് ക്രിക്കറ്ററായ ഷൊയ്ബ് പാകിസ്ഥാൻ മോഡൽ ആയിഷയുമായി ഡേറ്റിംഗിലാണെന്നാണ് വിവരം.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല.ആയിഷ ഒമറിന്റെ പേര് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി ബന്ധിപ്പിച്ച് നേരത്തെയും പ്രചരിച്ചിരുന്നു. 2021 നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ ഇരുവരും വളരെ ചൂടന്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പോസ് ചെയ്തത്. ഓക്കെ പാകിസ്ഥാന്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഈ ബോൾഡ് ഫോട്ടോഷൂട്ടിന്‍റെ ഫോട്ടോകള്‍ ഇപ്പോള്‍ വീണ്ടും വൈറലാകുന്നുണ്ട്. ഈ ഫോട്ടോഷൂട്ടിന് ശേഷം ഇരുവരും വളരെ അടുത്തുവെന്നാണ് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2010 ലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. 2018 ഒക്ടോബറിലാണ് ഇവര്‍ ഒരു മകന്‍ പിറന്നത്. കുട്ടിയുടെ നാലാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സാനിയ പങ്കുവയ്ക്കാത്തത് മുതല്‍ ഇരുവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടെന്നാണ് വിവരം. സാനിയ ഇപ്പോള്‍ പൂര്‍ണ്ണമായും ദുബായിലേക്ക് താമസം മാറ്റിയിട്ടുണ്ട്.അതേ സമയം എന്നും വിവാദത്തിനൊപ്പമായിരുന്നു പാക് മോഡലും, യൂട്യൂബറുമൊക്കെയായ ആയിഷ ഒമർ. മീടു ആരോപണങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്ത് 2020-ൽ പാക് നടൻ അഹ്‌സൻ ഖാനുമായുള്ള ബോൽ നൈറ്റ്‌സ് വിത്ത് അഹ്‌സൻ ഖാന്‍ എന്ന അഭിമുഖ പരിപാടിയില്‍ താനും ലൈംഗിക പീഡനത്തിന് ഇരയായതായി ആയിഷ വെളിപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ അപേക്ഷ ഫോമുകളില്‍ ‘ഭാര്യ’ വേണ്ട.. ‘ജീവിത പങ്കാളി’
സര്‍ക്കാര്‍ അപേക്ഷ ഫോം മുകളില്‍ ഭാര്യ എന്ന് എഴുതുന്നത് മാറ്റാന്‍ നിര്‍ദേശം. പകരം ജീവിത പങ്കാളി എന്നായിരിക്കും എഴുതുക. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങി. അപേക്ഷയില്‍ രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങള്‍ ചേര്‍ക്കാന്‍ ഓപ്ഷന്‍ ഉണ്ടാക്കണം. അവന്‍/ അവന്റെ എന്നതിന് പകരം അവന്‍/ അവള്‍ എന്ന് ചേര്‍ക്കാനുമാണ് നിര്‍ദേശം