Home Featured 40 മിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 5 ലക്ഷം കോടി; തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി

40 മിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 5 ലക്ഷം കോടി; തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും കനത്ത നഷ്ടം. ചൊവ്വാഴ്ച വില്‍പന സമ്മര്‍ദത്തില്‍ വിപണി തകര്‍ന്നടിഞ്ഞു. ​ആഗോള വിപണികളിലെ തകര്‍ച്ചയും റഷ്യ-യുക്രെയ്ന്‍ യുദ്ധവും ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചതും വിപണിയെ സ്വാധീനിച്ചു.

സെന്‍സെക്സ് 703.6 പോയിന്റ് നഷ്ടത്തോടെ 56,463.2ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.2 ശതമാനം നഷ്ടമാണ് സെന്‍സെക്സിനുണ്ടായത്. നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 16,958.7ലെത്തി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ വിപണിമൂല്യം269.4 ലക്ഷം കോടിയില്‍ നിന്നും 264.5 ലക്ഷം കോടിയായി ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് അഞ്ച് ​ലക്ഷം കോടിയാണ് നഷ്ടപ്പെട്ടത്.

എച്ച്‌.ഡി.എഫ്.സി ലൈഫ്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍, ഐ.ടി.സി, സിപ്ല എന്നിവക്കാണ് കനത്ത നഷ്ടം നേരിട്ടത്. ഫിനാന്‍ഷ്യല്‍, ഐ.ടി, എഫ്.എം.സി.ജി, ഓട്ടോ സ്റ്റോക്ക് എന്നിവയുടെ ഓഹരി വിലകളാണ് കുറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group