Home Featured ബംഗളുരു:പെൺകുട്ടികൾക്ക് സാമൂഹികക്ഷേമ വകുപ്പിന്റെ സ്വയം പ്രതിരോധ പരിശീലനം

ബംഗളുരു:പെൺകുട്ടികൾക്ക് സാമൂഹികക്ഷേമ വകുപ്പിന്റെ സ്വയം പ്രതിരോധ പരിശീലനം

ബെംഗളൂരു: 6-ാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകാൻ സാമൂഹികക്ഷേമ വകുപ്പ്. നേരത്തെ 8 -10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥിനികൾക്കായിരുന്നു പരിശീലനം നൽകിയിരുന്നത്.

സാമൂഹികക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 52 റസിഡൻ ഷ്യൽ സ്കൂളുകളിൽ താമസിക്കു ന്ന 30,000 വിദ്യാർഥിനികൾക്കു ഉള്ള പരിശീലനം പൂർത്തിയായതായി മന്ത്രി കോട്ട ശ്രീനിവാസ പുജാരി പറഞ്ഞു.പുതിയ അധ്യയനവർഷം 82,000 പേർക്കാണു പരിശീലനം നൽകേണ്ടത്.

മഴ കനത്തേക്കും ;ബംഗളുരുവിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: കർണാടകയിൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചതിനെ തുടർന്ന് ബെംഗളൂരുവിലും തീരപ്രദേശങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഹാസൻ, ശിവമോഗ, രാമനഗർ, കുടക്, ചിക്കമംഗളൂരു ജില്ലകളിലാണ് മഴ പെയ്യാൻ പോകുന്നത്. ദക്ഷിണ കർണാടകയിലെ മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ ജില്ലകളിലും കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിലും തീരദേശ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കൻ കർണാടക ജില്ലകളായ ബാഗൽകോട്ട്, ബിദർ, ഗദഗ്, കോപ്പൽ, റായ്ച്ചൂർ എന്നിവയെ മഴ ബാധിക്കില്ല.

You may also like

error: Content is protected !!
Join Our WhatsApp Group