Home Featured ബെംഗളൂരു : പുതുവത്സര ആഘോഷം;സുരക്ഷ ഉറപ്പാക്കാൻ സജ്ജമായി പൊലീസ്

ബെംഗളൂരു : പുതുവത്സര ആഘോഷം;സുരക്ഷ ഉറപ്പാക്കാൻ സജ്ജമായി പൊലീസ്

ബെംഗളൂരു : പുതുവത്സര ആഘോഷത്തിനു സുരക്ഷ ഉറപ്പാക്കാൻ സജ്ജമായി പൊലീസ്. എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് എന്നിവി ടങ്ങളിലായി 500 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കൂടുതൽ എൽഇഡി ലൈറ്റുകളും താൽക്കാലി കമായി ഒരുക്കിയിട്ടുണ്ട്.എംജി റോഡിൽ നിന്ന് ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, സെന്റ് മാർക്സ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനകവാടങ്ങളിൽ മെറ്റൽ ഡിറ്റക്ടറുകളും ഉണ്ടാകും.

പ്രദേശം മുഴുവനും നിരീക്ഷിക്കാനാകുന്ന തരത്തിൽ 6 ഡ്രോൺ ക്യാമറകളും സജ്ജമാണ്.പൊലീസ് മേധാവി സി.എച്ച്. പ്രതാപ റെഡിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗ സ്ഥരുടെ സംഘം സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചു.മുൻപ് പുതുവത്സര ആഘോഷവേളയിൽ സ്ത്രീകൾക്കു നേരെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതൽ കർശനമാക്കിയത്.

ബാറുകളിലും പബ്ബുകളിലും കൂടുതൽ ക്യാമറകൾ

പുതുവത്സര പാർട്ടികൾക്കു സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ബാറുകൾക്കും പബ്ബുകൾക്കും പൊലീസ് നിർദേശം നൽകി. ഡിജെ പാർട്ടികളിൽ ഉൾപ്പെടെ അനുവദനീയമായ ശബ്ദപരിധി കടക്കുന്നില്ലെന്ന് ഉറപ്പാക്കും.ആഘോഷങ്ങൾക്കിടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഹെൽപ്ലൈൻ നമ്പറായ 112ൽ അറിയിക്കാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്.

ഹോട്ടൽ, ലോഡ്ജ് മുറികൾക്ക് ആവശ്യക്കാരേറിയതോടെ നിരക്ക് ഉയർന്നു. 50,000ത്തിലധികം മുറികളുടെ ബുക്കിങ് ഇതിനകം ചെയ്തു കഴിഞ്ഞതായി ഹോട്ടൽ ഉടമകളുടെ സംഘടനയായ ബിബിഎച്ച്എ അറിയിച്ചു. ഭൂരിഭാഗം ഹോട്ടലുകളിലും പുതുവത്സര പാർട്ടികളുടെയും ബുക്കിങ് അവസാ നിച്ചു. 750 കോടി രൂപയുടെ ബിസിനസ് പ്രതീക്ഷിക്കുന്നതായി ബിബിഎച്ച്എ പ്രസിഡന്റ് പി.സി.റാ വു പറഞ്ഞു.

നമ്മ മെട്രോ ഓടും, പുലർച്ചെ 2 വരെ:നമ്മ മെട്രോ നാളെ രാത്രി 2 വരെ സർവീസ് നടത്തുമെന്ന് ബിഎംആർസി അറിയിച്ചു. അധിക സമയത്ത് 15 മിനിറ്റ് ഇടവേളകളിലാണു ട്രെയിൻ സർവീസ് നടത്തുക. മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് അവസാനത്തെ ട്രെയിൻ രാത്രി 2 മണിക്ക് പുറപ്പെടും. ബയ്യപ്പനഹള്ളി (1.35), കെങ്കേരി(1.25), നാഗസാന്ത്ര (1.30) സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് (1.25) എന്നിങ്ങനെയാണ് സ്റ്റേഷനുകളിൽ നിന്ന് അവസാനത്തെ ട്രെയിൻ പുറപ്പെടുന്ന സമയം.

കൂടുതൽപേർ എത്തുന്ന എംജി റോഡ്, ട്രിനിറ്റി, കബ്ബൺ പാർക്ക് സ്റ്റേഷനുകളിൽ രാത്രി 11.30നു ശേഷം പേപ്പർ ടിക്കറ്റുകൾ മാത്രമാകും ലഭിക്കുക. 50 രൂപയുടെ പേപ്പർ ടിക്കറ്റുകൾ ഉപയോഗിച്ച് ഏതു സ്റ്റേഷനിലേക്കും യാത്ര ചെയ്യാം. ഈ സ്റ്റേ ഷനുകളിൽ ടോക്കൺ ടിക്കറ്റുകൾ ഉണ്ടാകില്ല. ക്യു ആർ കോഡ്, സ്മാർട് കാർഡ് എന്നിവ ഉപയോഗി ച്ച് യാത്ര ചെയ്യാം.

13.61 ഗ്രാം എം.ഡി.എം.എയുമായി നൈജീരിയക്കാരന്‍ പിടിയില്‍

ബംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തില്‍ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ എന്ന 26-കാരനെയാണ് കാമാക്ഷിപാളയ പൊലീസിന്റെ പിടിയിലായത്.ഇയാളുടെ കൈയില്‍ നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. വിദ്യാര്‍ഥിവിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു.

രണ്ടുവര്‍ഷം മുമ്ബ് യെലഹങ്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകത്തില്‍ ഇയാള്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം മയക്കുമരുന്ന് വിതരണത്തിലേക്ക് തിരിയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group