ബെംഗളൂരു : ടിപ്പുസുൽത്താനെ അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ പതിച്ചതിനെത്തുടർന്ന് ബെലഗാവിയിലെ ചിക്കോടിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ശനിയാഴ്ച രാവിലെയാണ് നഗരത്തിലെ വിവിധഭാഗങ്ങളിൽ പോസ്റ്ററുകൾ കണ്ടത്.ഇതോടെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് ഡി.എസ്.പി. സി.ബി. ഗൗഡരുടെ നേതൃത്വത്തിൽ സുരക്ഷ വർധിപ്പിച്ചത്. ചിക്കോടി ടൗണിൽ മാത്രം 50- പോലീസുകാരെ നിയോഗിച്ചു. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്തു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.
നിങ്ങള്‍ വരണം, എനിക്ക് റീത്ത് വെക്കണം, എന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍’; കര്‍ഷകന്റെ ആത്മഹത്യ കുറിപ്പ് – വൻ പ്രതിഷേധം
കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകൻ പ്രസാദിന്റെ ആത്മഹത്യ കുറിപ്പും ഫോണ്‍ സംഭാഷണവും പുറത്തു വന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു.സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും ആണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.താൻ നല്‍കിയ നെല്ലിൻ്റെ പണമാണ് സര്‍ക്കാര്‍ പിആര്‍എസ് വായ്പയായി നല്‍കിയത്, ഇത് കുടിശിക അടക്കം അടക്കേണ്ടത് സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, സര്‍ക്കാര്‍ എന്നെ ചതിക്കുകയായിരുന്നു എന്നാണ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. ശിവരാജനുമായുള്ള പ്രസാദിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.’ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറേ ഏക്കറുകള്‍ കൃഷി ചെയ്ത് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നെല്ലിന് കാശ് തന്നില്ല. ഞാൻ ലോണ്‍ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് കുടിശ്ശികയാണ് പിആര്‍എസ് എന്ന്. ഞാൻ 20 കൊല്ലം മുമ്ബ് മദ്യപാനം നിര്‍ത്തിയിരുന്നു, ഇപ്പോള്‍ ആ മദ്യപാനം വീണ്ടും തുടങ്ങി.
ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങള്‍ പറയണം. നിങ്ങള്‍ വരണം. എനിക്ക് റീത്ത് വെക്കണം’, എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പ്രസാദ് പറയുന്നത്.മരിച്ച പ്രസാദിന്റെ മൃതദേഹം കാണാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവല്ലയിലെ ആശുപത്രിയിലെത്തി. താൻ കര്‍ഷകന്റെ കുടുംബത്തിനൊപ്പമാണെന്നും, കര്‍ഷകര്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അവര്‍ക്കായി എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ ബന്ധുക്കളെയും ഗവര്‍ണര്‍ സന്ദര്‍ശിച്ചു.കാര്‍ഷിക മേഖലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പ്രതിപക്ഷം നേരത്തെ ഉയര്‍ത്തി കൊണ്ട് വന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നും സതീശൻ ആരോപിച്ചു. ഇനിയും സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ കര്‍ഷക ആത്മഹത്യ ആവര്‍ത്തിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.