ഇരിട്ടി : കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം പരിശോധന ശക്തമാക്കി.കേരളത്തില്‍നിന്നും മാക്കൂട്ടം വഴി കര്‍ണാടകയിലേക്ക് കള്ളപ്പണവും മദ്യവും മറ്റും എത്താനുള്ള സാഹചര്യം കണക്കിലെടുത്താണിത്.പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ പോലീസ്, എക്സൈസ്, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് 24 മണിക്കൂറും പരിശോധനയ്ക്കുള്ളത്.
കുടക് അസി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം മാക്കൂട്ടത്തെ പോലീസ് ചെക് പോസ്റ്റിനടുത്തേക്ക് എക്സൈസ് ചെക് പോസ്റ്റ് മാറ്റി.കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. 50,000 രൂപയില്‍ കൂടുതലുള്ള പണം കൈവശം വെച്ചാല്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കും.
സാധനസാമഗ്രികള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ബില്‍ കരുതുകയും വേണം. കേരളത്തില്‍നിന്നും ഒട്ടേറെ യാത്രാവാഹനങ്ങളാണ് ദിനംപ്രതി കുടകിലേക്ക് പോകുന്നത്. ഇതിനൊപ്പം നിരവധി ചരക്ക് വാഹനങ്ങളും ഉണ്ട്.വനംവകുപ്പ് പ്രവേശന ഫീസ് ഏര്‍പ്പെടുത്തിമാക്കൂട്ടം-ചുരംപാത വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ണാടക വനംവകുപ്പ് ഫീസ് ഏര്‍പ്പെടുത്തി.
മാക്കൂട്ടത്തെ വനംവകുപ്പ് ചെക് പോസ്റ്റില്‍ നിന്നാണ് യാത്രാഫീസ് പിരിക്കുന്നത്. ലൈറ്റ് വാഹനങ്ങളില്‍നിന്ന് 20 രൂപയും ഹെവി വാഹനങ്ങളില്‍നിന്ന് 50 രൂപയുമാണ് ഈടാക്കുന്നത്. ശനിയാഴ്ച മുതലാണ് ഇത് നിലവില്‍ വന്നത്.
അംഗീകാരമില്ലാത്ത കോഴ്സുകളിലേക്കു പ്രവേശനം നടത്തരുതെന്ന് ഹൈക്കോടതി
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല ഈ അധ്യയനവര്‍ഷം മുതല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍റെ (എന്‍സിടിഇ) അംഗീകാരമില്ലാത്ത അധ്യാപക കോഴ്സുകളിലേക്കു പ്രവേശനം നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കാലിക്കട്ട് സര്‍വകലാശാല അംഗീകാരമില്ലാത്ത അധ്യാപക കോഴ്സുകള്‍ നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചെന്നാരോപിച്ചു വിദ്യാര്‍ഥിനി ഷാരുള്‍ ബാനു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.കാലിക്കട്ട് സര്‍വകലാശാല നടത്തുന്ന എംപിഎഡ്, ബിപിഎഡ് കോഴ്സുകള്‍ക്കെതിരേയാണു ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഈ കോഴ്സുകള്‍ക്ക് നിയമാനുസൃതം അംഗീകാരം നല്‍കാന്‍ എന്‍സിടിഇയെ സമീപിക്കാന്‍ സര്‍വകലാശാലയ്ക്കു തടസമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇരു കോഴ്സുകള്‍ക്കും അംഗീകാരമില്ലെന്നു എന്‍സിടിഇ നേരത്തേ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു