ബെംഗളൂരു : ആന്റി എന്നുവിളിച്ചതിന് എ.ടി.എം. കൗണ്ടറിലെ സുരക്ഷാജീവനക്കാരനെ ചെരിപ്പൂരി മർദിച്ച യുവതിയുടെ പേരിൽ കേസ്. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. എ.ടി.എമ്മിൽനിന്ന് പണമെടുത്തിട്ടും യുവതി പുറത്തുവരാത്തത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരൻ ഇവരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ആന്റി എന്നുവിളിച്ചായിരുന്നു സുരക്ഷാജീവനക്കാരൻ ആവശ്യമുന്നയിച്ചത്. ഇതോടെ പ്രകോപിതയായ യുവതി ഇദ്ദേഹത്തെ ചെരിപ്പൂരി തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് പിന്നീട് യുവതിയെ പിടിച്ചുമാറ്റിയത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷാജീവനക്കാരനായ കൃഷ്ണയ്യ യുവതിക്കെതിരേ മല്ലേശ്വരം പോലീസിൽ പരാതിനൽകുകയായിരുന്നു. മല്ലേശ്വരം സ്വദേശിയായ അശ്വനി എന്ന യുവതിയാണ് സുരക്ഷാ ജീവനക്കാരനെ മർദിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പേരിൽ കേസെടുത്തതായും അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു.സാമൂഹികമാധ്യമങ്ങളിലും യുവതിക്കെതിരേ രൂക്ഷമായ വിമർശനങ്ങളുയരുന്നുണ്ട്.
ജയിലില്‍ ജനിച്ച കുട്ടികള്‍ക്ക് 12 വയസുവരെ അമ്മമാരോടൊപ്പം ജീവിക്കാൻ അനുമതി നല്‍കണം; സര്‍ക്കാരിനോട് പാര്‍ലമെന്‍ററി സമിതി
ജയിലില്‍ ജനിച്ച കുട്ടികള്‍ക്ക് 12 വയസുവരെ അമ്മമാരോടൊപ്പം ജീവിക്കാൻ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാര്‍ലമെന്‍ററി സമിതി.കുട്ടികളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ സുഖമമായ അന്തരീക്ഷമൊരുക്കുന്നതിനായാണ് ഇതെന്നും പാനല്‍ അറിയിച്ചു. ബി.ജെ.പി എം.പി ബ്രിജ് ലാലിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാര്‍ലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി പ്രത്യേക പാരമ്ലമെന്‍റ് സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ജയിലില്‍ ജനിച്ച കുട്ടികളുടെ ഭക്ഷണം, വൈദ്യ പരിചരണം, പാര്‍പ്പിട വിദ്യാഭ്യാസം, ശാരീരിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഈ കുട്ടികള്‍ക്ക് വിനോദ കായിക സൗകര്യങ്ങള്‍ കൂടി ഒരുക്കണമെന്നും പാനല്‍ വ്യക്തമാക്കി.
നിലവില്‍ ആറ് വയസുവരെയാണ് കുട്ടികളെ അമ്മമാരോടൊപ്പം താമസിപ്പിക്കുക. തടവുകാരന്‍റെ കുടുംബത്തില്‍ നിന്ന് ആരും കുട്ടിയെ ഏറ്റെടുക്കാൻ എത്താത്തപക്ഷം ഇവരെ വനിതാ ശിശുക്ഷേമ വകുപ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് മാറ്റും. ആന്ധ്രാപ്രദേശില്‍ നാലു വയസിന് താഴെയുള്ള കുട്ടികളെ, അവരുടെ വ്യക്തിവിവരങ്ങള്‍ പരാമര്‍ശിക്കാതെ പുറത്തുള്ള സ്കൂളുകളിലയച്ചും പഠിപ്പിക്കുന്നുണ്ട്.ചൂടുള്ള കാലാവസ്ഥയില്‍ ജയിലില്‍ അമ്മമാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കൂളര്‍, നവജാത ശിശുക്കള്‍ക്കായുള്ള ഭക്ഷണം, കുട്ടികളുടെ പോഷകസമൃദ്ധി പരഗിണിച്ചുള്ള പ്രത്യേക ഡയറ്റ് സംവിധാനം, കളിപ്പാട്ടങ്ങള്‍, നിശ്ചിത ഇടവേളയിലുള്ള ചെക്ക് അപ്പ്, പുസ്തകങ്ങള്‍ തുടങ്ങിയവ ജയിലുകളില്‍ നല്‍കിവരുന്നുണ്ട്.
അമ്മമാര്‍ക്ക് ജയിലുകളില്‍ പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കണമെന്നും പാനല്‍ പറഞ്ഞു. സ്ത്രീ തടവുകാര്‍ക്ക് സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള ജയില്‍ സംവിധാനം എന്നതാകണം ഓരോ സംസ്ഥാനത്തിന്‍റേയും ലക്ഷ്യം. പുരുഷനേക്കാള്‍ ജയില്‍ ജീവിതം സ്ത്രീകള്‍ക്ക് ദുസ്സഹമാണ്. ഈ സാഹചര്യത്തില്‍ ഒരു മനുഷ്യന് ലഭിക്കേണ്ട എല്ലാ ബഹുമാനവും അടിസ്ഥാന ആവശ്യങ്ങളും ഇവര്‍ അര്‍ഹിക്കുന്നുണ്ടെന്നും അത് ഉറപ്പാക്കാൻ സര്‍ക്കാരിന് സാധിക്കേണ്ടതുണ്ടെന്നും പാനല്‍ വ്യക്തമാക്കി.