Home കർണാടക ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം എവിടെയാകും? പച്ചക്കൊടി വീശാനൊരുങ്ങി കേന്ദ്രം, ഉറപ്പ് ലഭിച്ചതായി ഡികെ ശിവകുമാര്‍

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം എവിടെയാകും? പച്ചക്കൊടി വീശാനൊരുങ്ങി കേന്ദ്രം, ഉറപ്പ് ലഭിച്ചതായി ഡികെ ശിവകുമാര്‍

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്ന് രണ്ടാമത്തെ വിമാനത്താവളം നിർമിക്കുന്നതില്‍ കേന്ദ്ര സർക്കാരില്‍ നിന്ന് അനുകൂല സമീപനം ലഭിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.വിമാനത്താവള പദ്ധതിക്ക് സംസ്ഥാനത്ത് നിന്ന് സാധ്യതാ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാല്‍ ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന് ആവശ്യമായ എല്ലാ അനുമതികളും കേന്ദ്രം നല്‍കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു ഉറപ്പുനല്‍കിയതായി ശിവകുമാർ അറിയിച്ചു.ഡല്‍ഹിയിലെത്തിയ ശിവകുമാർ കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രിയെ നേരില്‍ കാണുകയും പദ്ധതി വിവരങ്ങള്‍ ചർച്ച ചെയ്യുകയും ചെയ്തു. നിർദിഷ്ട പദ്ധതിക്കായി സംസ്ഥാന സർക്കാർ നിർദേശിച്ച മൂന്ന് സ്ഥലങ്ങള്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും അവയില്‍ ഓരോന്നിനും അവരുടെ നിരീക്ഷണങ്ങള്‍ സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.രണ്ടാം വിമാനത്താവളത്തിൻ്റെ സാമ്പത്തിക സാധ്യതയും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത് ഓരോ സ്ഥലത്തിന്റെയും വിശദമായ സാധ്യതാ പഠനം നടത്തുന്നതിന് ഒരു കണ്‍സള്‍ട്ടൻസി സ്ഥാപനത്തെ തെരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ ബിഡ്ഡുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ പ്രക്രിയ അവസാന ഘട്ടത്തിലാണ്ടെന്ന് ഡികെ ശിവകുകാർ വ്യക്തമാക്കി.

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവള പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാല്‍ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള ലൊക്കേഷൻ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. സംസ്ഥാന സർക്കാർ പദ്ധതിക്കായുള്ള സ്ഥലം ശുപാർശ ചെയ്യുന്ന ഉടൻ തന്നെ സിവില്‍ ഏവിയേഷൻ മന്ത്രാലയം എല്ലാ നിയന്ത്രണ പ്രശ്നങ്ങളും പരിഹരിക്കുകയും ആവശ്യമായ സഹായവും അംഗീകാര പ്രക്രിയ നടപടികളും വേഗത്തിലാക്കുമെന്ന് നായിഡു തനിക്ക് ഉറപ്പ് നല്‍കിയതായി കർണാടക ഉപ മുഖ്യമന്ത്രി പറഞ്ഞു.കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, എച്ച്‌എഎല്‍ വിമാനത്താവളം, യെലഹങ്കയിലെ വ്യോമസേനാ താവളം, ജക്കൂർ എയർഫീല്‍ഡ് എന്നിവയുള്‍പ്പെടെ ബെംഗളൂരുവിലെ വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയര നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നും നായിഡുവിനോട് അഭ്യർഥിച്ചതായി ശിവകുമാർ പറഞ്ഞു. നഗരത്തിന്റെ വളർച്ച, നഗര ആസൂത്രണം, വർദ്ധിച്ചുവരുന്ന ജനസംഖ്യയെയും അടിസ്ഥാന സൗകര്യ ആവശ്യങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുംബൈ, ഹൈദരാബാദ് പോലുള്ള മറ്റ് പ്രധാന നഗരങ്ങളുമായി തുല്യമായി ബെംഗളൂരുവിനെ കൊണ്ടുവരാൻ കഴിയുന്ന തരത്തില്‍ ഈ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഞങ്ങള്‍ കേന്ദ്ര മന്ത്രിയോട് അഭ്യർഥിച്ചതായി ശിവകുമാർ പറഞ്ഞു. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സിവില്‍ ഏവിയേഷൻ പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സംയുക്ത യോഗം ഉടൻ വിളിക്കുമെന്ന് നായിഡു പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group