Home Featured സീറ്റര്‍-കം സ്ലീപ്പര്‍ ബസ് ഇന്നു മുതല്‍, തിരുവനന്തപുരം-ബാംഗ്ലൂര്‍ യാത്രകള്‍ ഇനി സുഖകരം. കൂടുതൽ വായിക്കാം

സീറ്റര്‍-കം സ്ലീപ്പര്‍ ബസ് ഇന്നു മുതല്‍, തിരുവനന്തപുരം-ബാംഗ്ലൂര്‍ യാത്രകള്‍ ഇനി സുഖകരം. കൂടുതൽ വായിക്കാം

യാത്രക്കാരുടെ മനസ്സറിഞ്ഞുള്ള സര്‍വീസുകളാണ് കെഎസ്‌ആര്‍ടിസിയുടേത്. ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും നല്കുവാനും സമയക്രമം പാലിക്കുവാനും അധികൃതര്‍ ശ്രദ്ധിക്കുന്നു.മികച്ച പല സര്‍വീസുകളും അവതരിപ്പിച്ച്‌, കുറഞ്ഞ സമയത്തില്‍ യാത്രകള്‍ പൂര്‍ത്തിയാക്കി സ്വിഫ്റ്റും കയ്യടി നേടുന്നു. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് പുതിയതായി വന്നിരിക്കുകയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സീറ്റര്‍ കം സ്ലീപ്പര്‍ ബസ്.എസി ബസും നോണ്‍ എസി ബസുമായി രണ്ട് സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ആദ്യ ദിവസമായ ശനിയാഴ്ച ബസുകള്‍ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി തൃശ്ശൂരിലേക്ക് എസി ബസും, കോട്ടയം വഴി തൃശ്ശൂരിലേക്ക് നോണ്‍ എസി ബസും സര്‍വീസ് നടത്തി. ഞായറാഴ്ച മുതല്‍ രണ്ടു ബസുകളും തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് സര്‍വീസ് നടത്തും.

എസി ഹൈബ്രിഡ് ബസ്-1430TVMBNG:എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസ് പുറപ്പെടും. 17 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- സുല്‍ത്താൻ ബത്തേരി- മൈസൂര്‍വഴിയാണ് യാത്ര. പിറ്റേന്ന് രാവിലെ 8.00 മണിക്ക് ബസ് ബാംഗ്ലൂര്‍ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷില്‍ എത്തിച്ചേരും.

തിരുവനന്തപുരം-2.30 പിഎം

കിളിമാനൂര്‍-3.10 പിഎം

കൊട്ടാരക്കര-4.25 പിഎം

ചെങ്ങന്നൂര്‍-5.15 പിഎം

കോട്ടയം -6.40 പിഎം

മൂവാറ്റുപുഴ-8.10 പിഎം

പെരുമ്ബാവൂര്‍-8.30 പിഎം

അങ്കമാലി-8.45 പിഎം

ചാലക്കുടി-9.00 പിഎം

തൃശൂര്‍-10.55 പിഎം

കോഴിക്കോട്-1.30 പിഎം

താമരശ്ശേരി-2.00 പിഎം

കല്‍പ്പറ്റ-2.45 PM

സുല്‍ത്താൻ ബത്തേരി-3.45 ആം

മൈസൂര്‍-5.40 ആം

ബാംഗ്ലൂര്‍-8.00 AM

തിരികെ ബാംഗ്ലൂരില്‍ നിന്നും ഉച്ചയ്ക്ക് 1.00 മണിക്ക് സര്‍വ്വീസ് ഈ എസി ബസ് പിറ്റേ ദിവസം പുലര്‍ച്ചെ 5.50ന് തിരുവനന്തപുരം എത്തിച്ചേരും.

നോണ്‍ എസി ഹൈബ്രിഡ് ബസ്- 1500TVMBNG:എല്ലാ ദിവസവും ഉച്ച കഴിഞ്ഞ്3.00 ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് നോണ്‍ എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസ് പുറപ്പെടും. 17 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- പാലക്കാട്- സേലം വഴിയാണ് യാത്ര. പിറ്റേന്ന് രാവിലെ 7.35 ന് ബസ് ബാംഗ്ലൂര്‍ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷില്‍ എത്തിച്ചേരും. 16 മണിക്കൂര്‍ 35 മിനിറ്റാണ് യാത്രാസമയം.

തിരുവനന്തപുരം-3.00 പിഎം

കിളിമാനൂര്‍-3.40 പിഎം

കൊട്ടാരക്കര-4.25 പിഎം

ചെങ്ങന്നൂര്‍-5.55 പിഎം

കോട്ടയം -7.45 പിഎം

മൂവാറ്റുപുഴ-8.30 പിഎം

പെരുമ്ബാവൂര്‍-8.50 പിഎം

അങ്കമാലി-9.05 പിഎം

ചാലക്കുടി-9.20 പിഎം

തൃശൂര്‍-10.55 പിഎം

പാലക്കാട്-12.15 ആം

കോയമ്ബത്തൂര്‍-1.10 AM

സേലം-4.10 ആം

ബാംഗ്ലൂര്‍- 735 ആം

തിരികെ വൈകിട്ട് 7.30-ന് ബെംഗളൂരുവില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച്‌ പിറ്റേന്ന് രാവിലെ 10.50-ന് തിരുവനന്തപുരത്തെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group