ബെംഗളൂരു കേരള ആർടിസി തിരുവനന്തപുരം, എറണാകുളം സ്വിഫ്റ്റ് ബസുകളുടെ ബുക്കിങ് തുടങ്ങി ആദ്യദിനത്തിൽ തന്നെ സീറ്റുകൾ ഭൂരിഭാഗവും തീർന്നു. 12നാണ് സ്വിഫ്റ്റ് ബസുകളുടെ സർവീസ് ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുന്നതെങ്കിലും വിഷു, ഈസ്റ്റർ അവധിക്ക് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 13നുള്ള ടിക്കറ്റുകളാണ് ഭൂരിഭാഗവും വിറ്റഴിഞ്ഞത്.
വൈകിട്ട് 5ന് പുറപ്പെടുന്ന തിരുവനന്തപുരം സ്ലീപ്പറിൽ (സേലം, കോയമ്പർ, ആലപ്പുഴ വഴി) 2 ടിക്കറ്റുകൾ മാത്രമാണ് രാത്രി അവശേഷിച്ചിരുന്നത്. 2156 രൂപയാണ് ടിക്കറ്റ് നിരക്ക്.വൈകിട്ട് 6നു പുറപ്പെടുന്ന തിരുവനന്തപുരം സ്ലീപ്പറിൽ (തിരു നെൽവേലി, നാഗർകോവിൽ വഴി) പകുതി സീറ്റുകൾ ബാക്കിയുണ്ട്. 1727 രൂപയാണ് നിരക്ക്. സേലം, കോയമ്പത്തൂർ വഴി എറ ണാകുളത്തേക്ക് രാത്രി 8നും 9നും പുറപ്പെടുന്ന സ്ലീപ്പറിൽ മുഴുവൻ ടിക്കറ്റുകളും രാത്രിയോടെ തീർന്നു.
1551 രൂപയാണ് ടിക്കറ്റ് നിരക്ക്.ഇതേസമയം കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ഭാഗത്തേ ക്കുള്ള സ്വിഫ്റ്റ് എസി സെമി സ്ലീപ്പൂർ ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല ഈ റൂട്ടുകളിൽ 13നുള്ള പതിവ് സർവീസുകളിലെ ടിക്കറ്റ് ആഴ്ചകൾക്ക് മുൻപേ തന്നെ തീർന്നിരുന്നു.